നാടിന്റെ ദാഹമകറ്റുന്ന അമ്മയെ ആദരിച്ചുകൊണ്ട് ശ്രേയാംസ് കുമാറിന്റെ പര്യടനം


Ad
നാടിന്റെ ദാഹമകറ്റുന്ന അമ്മയെ ആദരിച്ചുകൊണ്ട് ശ്രേയാംസ് കുമാറിന്റെ പര്യടനം
നാടിന്റെ ദാഹമകറ്റുന്ന ചിറ്റാലൂര്‍കുന്നുകാരുടെ പുതുശേരി അമ്മയെ ആദരിച്ച് കല്‍പ്പറ്റ  എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.വി. ശ്രേയാംസ് കുമാര്‍ പ്രചാരണ പരിപാടികള്‍ തുടങ്ങിയത്. കുടിവെള്ളക്ഷാമം നേരിടുന്ന ചിറ്റാലൂര്‍ കുന്നിലെ ഇരുപതിലധികം കുടുംബങ്ങള്‍ക്ക് ഇന്നും കുടിവെള്ളത്തിനാശ്രയം പുതുശ്ശേരി അമ്മയെന്നു വിളിക്കുന്ന ചിന്നമ്മയുടെ വീട്ടുകിണറാണ്.  1940കളിലെ കുടിയേറ്റ കാലത്ത് കോട്ടയം ജില്ലയില്‍ നിന്നും ഭര്‍ത്താവ് പുതുശ്ശേരി പൗലോസിനോടൊപ്പാണ് ചുരം കയറി ചിന്നമ്മയെത്തുന്നത്. ശ്രേയാംസ് കുമാര്‍ പറഞ്ഞു. മൂന്നാംഘട്ട പ്രചാരണത്തിന്റെ രണ്ടാം ദിവസവും നൂറുകണക്കിനാളുകളാണ് എല്ലാ കേന്ദ്രങ്ങളിലും സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ എത്തിയത്. രാവിലെ വാര്യാട് എസ്‌റ്റേറ്റില്‍ തൊഴിലാളികളെ സന്ദര്‍ശിച്ചതിനു ശേഷമാണ് അദ്ദേഹം പര്യടനത്തിനിറങ്ങിയത്. ചിറ്റാലൂര്‍ക്കുന്നില്‍ നിന്നു തുടങ്ങിയ പര്യടനം  പാടിക്കുന്ന്, മൃഗാശുപത്രി കവല, മില്ലുമുക്ക്, ചുണ്ടക്കര, പൂവ്വനാരിക്കുന്ന്, കൊഴിഞ്ഞങ്ങാട്, പറളിക്കുന്ന്, നെന്മേനി, എടപ്പെട്ടി, മാണ്ടാട്, വെള്ളിത്തോട്, കാരാപ്പുഴ, പാക്കം, നത്തംകുനി, മൂക്കില്‍പ്പീടിക, മൂപ്പനാട്, തിനപുരം, റിപ്പണ്‍ തലക്കല്‍, ചെല്ലംകോട്, ചിത്രഗിരി വളവ്, കടച്ചിക്കുന്ന് , വാളത്തൂര്‍, കുന്നമംഗലം വയല്‍ എന്നി കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി വോട്ടഭ്യര്‍ഥിച്ചു. എരുമക്കൊല്ലി നമ്പര്‍ ഒന്നില്‍ സമാപിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *