കോവിഡ് 19: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കരുതൽ കൈവിടരുത്- ജില്ലാ കളക്ടർ
കോവിഡ് 19: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കരുതൽ കൈവിടരുത്- ജില്ലാ കളക്ടർ
കോവിഡ് വ്യാപന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളും കുടുംബ യോഗങ്ങളും അടച്ചിട്ട മുറികളിൽ നടത്താതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അഭ്യര്‍ത്ഥിച്ചു. പൊതുജനങ്ങളും സ്ഥാനാർത്ഥികളും പ്രവർത്തകരും അതി ജാഗ്രത പാലിക്കണം.
പ്രചാരണ പ്രവർത്തനങ്ങളിൽ ഏര്‍പ്പെടുന്നവർ ശരിയായ രീതിയിൽ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കൈകൾ ഇടയ്ക്കിടെ ശുചീകരിക്കാനും ശ്രദ്ധിക്കണം. മാസ്ക് മുഖത്തുനിന്നും താഴ്ത്തി ആരെയും അഭിസംബോധന ചെയ്യരുത്. ചുമ, ജലദോഷം, തൊണ്ടവേദന, മണവും രുചിയും അറിയാത്ത അവസ്ഥ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കരുത്.
ജാഥകളും പൊതുയോഗങ്ങളും കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചുകൊണ്ട് മാത്രമേ നടത്താവൂ. കുടുംബ യോഗങ്ങളും പൊതുയോഗങ്ങളും തുറസ്സായ സ്ഥലങ്ങളിൽ നടത്തണം. കോവിഡ് രോഗികൾ, ഗർഭിണികൾ, വയോധികർ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവരുടെ വീടുകളിലും ക്വാറൻ്റൈനിൽ ആളുകൾ താമസിക്കുന്ന വീടുകളിലും പ്രചാരണം നടത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
Leave a Reply