April 19, 2024

മൊബൈൽ അദാലത്ത് പര്യടനം

0
മൊബൈൽ അദാലത്ത് പര്യടനം
കോവിഡ് 19 രോഗബാധയുടെ ഭാഗമായി നിയന്ത്രണങ്ങൾ നിലവിലുള്ള സാഹചര്യത്തിൽ പൊതുജനങ്ങളുടെ പരാതി സ്വീകരിക്കുന്നതിനും നിലവിലുള്ള പരാതികൾ പരിഹരിക്കുന്നതിനുമായി ദേശീയ നിയമ സേവന സമിതിയുടെ നിർദ്ദേശപ്രകാരം മൊബൈൽ അദാലത്ത് പര്യടനം നടത്തും. അദാലത്ത് മാനന്തവാടി താലൂക്കിൽ മാർച്ച് 30 ന് പര്യടനം ആരംഭിക്കും. 30 ന് തലപ്പുഴ പഞ്ചായത്ത് ഹാളിലും 31ന് പനമരം ഗ്രാമപഞ്ചായത്ത് ഹാളിലും ഏപ്രിൽ 8 ന് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഹാളിലും 
9 ന് തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഹാളിലും  മൊബൈൽ അദാലത്ത് പര്യടനം എത്തും.
പരാതികൾ ഉള്ളവർ രാവിലെ 10.30 ന് അതത് സ്ഥലങ്ങളിലെത്തി സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *