48 ലിറ്റർ വിദേശ മദ്യം പിടികൂടി; അച്ഛനും മകനും അറസ്റ്റിൽ
48 ലിറ്റർ വിദേശ മദ്യം പിടികൂടി; അച്ഛനും മകനും അറസ്റ്റിൽ
മാനന്തവാടി: തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പോലീസ്, എക്‌സൈസ്, വനം വകുപ്പ് സംയുക്തമായി നടത്തിയ പരിശോധനയില്‍ പയ്യമ്പള്ളിയില്‍ നിന്നും മദ്യവും, പണവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പയ്യമ്പള്ളി നടുവിലെ മുകളില്‍ ഒ.ജെ വര്‍ഗ്ഗീസ് (78) , മകന്‍ റോയി (50) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരുടെ വീട്ടില്‍ നിന്നും 48 ലിറ്റര്‍ വിദേശ മദ്യവും, 3, 28,495 രൂപയും പിടിച്ചെടുത്തു. പയ്യമ്പള്ളി കേന്ദ്രീകരിച്ച് 'മിനി ബാര്‍ ' പോലെ പ്രവര്‍ത്തിച്ച് വന്നവരാണ് ഇരുവരും. ഇവര്‍ ദിവസവും ലിറ്ററ് കണക്കിന് മദ്യം വില്‍പ്പന നടത്തിവന്നിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മാനന്തവാടി സി.ഐ മുകുന്ദന്‍, എസ് ഐ സനീഷ്, എ എസ് ഐ മനോജന്‍, സി പി ഒ മാരായ അനൂപ്, ശശി, ജിനീഷ്, ശാലിനി, ദീപ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.



Leave a Reply