മാനന്തവാടി നഗരസഭ ഭരണസമിതി ജനങ്ങളെ കബളിപ്പിക്കുകയാണ്; ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ


Ad
മാനന്തവാടി നഗരസഭ ഭരണസമിതി പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ് ; ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

Ad
മാനന്തവാടി: മാനന്തവാടി നഗരസഭയുടെ ഭരണ സമിതി അധികാരത്തിലേറിയ നാള്‍ മുതല്‍ അടിസ്ഥാന രഹിത ആരോപണവും, കളവും പറഞ്ഞ് പൊതുജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍ പ്രസ്താവിച്ചു. നഗരസഭ അധികാരത്തിലേറി 3 മാസം തികയും മുന്നേ പൊള്ളത്തരങ്ങള്‍ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ്. നഗരസഭ കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയില്‍ പോലും ഉള്‍പ്പെടാത്ത കാര്യങ്ങള്‍ കൗണ്‍സില്‍ തീരുമാനങ്ങളാണെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയായി നല്‍കി പൊതുജനങ്ങളെ വഞ്ചിക്കുകയാണ് മാനന്തവാടി നഗരസഭയിലെ യുഡി എഫ് ഭരണ സമിതി ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.നഗരസഭയിലെ മുഴുവന്‍ കെട്ടിടങ്ങള്‍ക്കും നികുതി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. നികുതി കുറക്കുന്നതിനായി നഗരസഭ കൗണ്‍സില്‍ തീരുമാനം സര്‍ക്കാരിലേക്കയച്ചു എന്നാണ് നാടു നീളെ പറയുന്നത് എന്നാലിത് വരെ അങ്ങിനെയൊരു കത്ത് നഗരസഭയില്‍ നിന്ന് സര്‍ക്കാരിലേക്ക് പോയിട്ടില്ല.
നഗരസഭയിലെ വന്‍ തിരക്ക് നിയന്ത്രിക്കുന്നതിന് കാലങ്ങളായി നടന്ന് വന്നിരുന്ന നികുതി പിരിവ് ക്യാമ്പുകള്‍ പോലും ഈ വര്‍ഷം നടത്തിയില്ല.
2016 ന് മുന്‍പുള്ള വാസഗൃഹങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും പതിറ്റാണ്ടുകള്‍ പഴക്കമുള്ള ജീര്‍ണ്ണാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ക്ക് പോലും വര്‍ദ്ധിപ്പിച്ചനികുതി ചുമത്തുകയാണ് നഗരസഭ ചെയ്യുന്നതെന്ന് വിപിന്‍ കുറ്റപ്പെടുത്തി.  

Ad Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *