April 26, 2024

ജില്ലയില്‍ 78 പേര്‍ക്ക് കൂടി കോവിഡ്

0
1612750400 085.jpg
ജില്ലയില്‍ 78 പേര്‍ക്ക് കൂടി കോവിഡ്

 38 പേര്‍ക്ക് രോഗമുക്തി
കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (30.03.21) 78 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 38 പേര്‍ രോഗമുക്തി നേടി. 74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28440 ആയി. 27601 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 650 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 578 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
സുല്‍ത്താന്‍ ബത്തേരി 11, പടിഞ്ഞാറത്തറ 10, കല്‍പ്പറ്റ, വെള്ളമുണ്ട 7 വീതം, വെങ്ങപ്പള്ളി 5, എടവക, മേപ്പാടി, നെന്മേനി, പൊഴുതന, തവിഞ്ഞാല്‍ 4 വീതം, അമ്പലവയല്‍, മുട്ടില്‍ 3 വീതം, മാനന്തവാടി, കണിയാമ്പറ്റ, പൂതാടി 2 വീതം, മുള്ളന്‍കൊല്ലി, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. കര്‍ണാടകയില്‍ നിന്ന് വന്ന അമ്പലവയല്‍ സ്വദേശി, രാജസ്ഥാനില്‍ നിന്ന് വന്ന പനമരം സ്വദേശി, അരുണാചല്‍പ്രദേശ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് വന്ന 2 പുല്‍പ്പള്ളി സ്വദേശികള്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. 
*38 പേര്‍ക്ക് രോഗമുക്തി*
പനമരം, പൊഴുതന, കോട്ടത്തറ, കല്‍പ്പറ്റ, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 33 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
*306 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (30.03.21) പുതുതായി നിരീക്ഷണത്തിലായത് 306 പേരാണ്. 174 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3187 പേര്‍. ഇന്ന് പുതുതായി 7 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 908 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 311095 സാമ്പിളുകളില്‍ 308258 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 279818 നെഗറ്റീവും 28440 പോസിറ്റീവുമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *