ജനങ്ങളുടെ ഇടയിലേക്ക് ആശ്വാസവാക്കുകളുമായി പി കെ ജയലക്ഷ്മി


Ad
പട്ടയം ലഭ്യമല്ലാത്തതിനാലും തൊണ്ടർ പദ്ധതി വരുമെന്ന ഭയത്താലും

കഴിയുന്ന ജനങ്ങളുടെ ഇടയിലേക്ക് ആശ്വാസവാക്കുകളുമായി പി കെ ജയലക്ഷ്മി
മാനന്തവാടി: തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ
ഭാഗമായി  തൊണ്ടർനാട് ,എടവക, എന്നീ പഞ്ചായത്തുകളിലെ വിവിധ ഇടങ്ങളിലാണ്  യുഡിഎഫ് സ്ഥാനാർത്ഥി പി കെ ജയലക്ഷ്മി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. പതിറ്റാണ്ടുകളായി പട്ടയം ലഭിക്കാതെ ഇരുന്നൂറോളം കുടുംബങ്ങൾ ദുരിതമനുഭവിക്കുന്ന തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ കരിമ്പിൽ പ്രദേശത്താണ് ചൊവ്വാഴ്ച പര്യടന പരിപാടിക്ക് തുടക്കമിട്ടത്. പട്ടയം ലഭിക്കുന്നതുവരെ ഞാൻ നിങ്ങളോടൊപ്പം ഉണ്ടാകും. പട്ടയമില്ലാത്തതിനാൽ ബാങ്ക് ലോൺ വിദ്യാഭ്യാസ വായ്പ മറ്റു ലോണുകൾ ലഭ്യമല്ലാത്തതിനാൽ നിങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഏറെയാണെന്നും നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാനായി ഞാൻ ശ്രമിക്കുമെന്നും ജയലക്ഷ്മി ഉറപ്പുനൽകിയത്
 നാട്ടുകാർ കരഘോഷത്തോടെയാണ്   സ്വീകരിച്ചത്. തൊണ്ടർനാട്, എടവക,  പ്രദേശങ്ങളിലുള്ള ജനങ്ങളെ ദുരിതത്തിലാക്കും വിധത്തിൽ തൊണ്ടർന് പദ്ധതി നടപ്പാക്കുന്നതിനുള്ള എൽഡിഎഫ് സർക്കാരിൻ്റെ നയത്തിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും യുഡിഎഫ് അധികാരത്തിലെത്തിയാൽ ഒരു കാരണവശാലും  പദ്ധതി നടപ്പാക്കില്ലെന്നും പ്രഖ്യാപിച്ചത്
ജനങ്ങൾക്ക് ഏറെ ആശ്വാസം പകരുന്നതായിരുന്നു. 
എല്ലാ കേന്ദ്രങ്ങളിലും പതിവിന് വിപരീതമായി സ്ത്രീകളും കുട്ടികളുമാണ് ജയലക്ഷ്മിയെ സ്വീകരിക്കാനെത്തിയത്.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ
പടയൻ അബ്ദുള്ള, പ്രമോദ് മാസ്റ്റർ, കേളോത്ത്  അബ്ദുള്ള ,മൊയ്തു തൊണ്ടർനാട് കെസി അസിസ്, പി.ചന്ദ്രൻ ഗീത ബാബു , ബൈജു പുത്തൻപുരയ്ക്കൽ, എക്കണ്ടി മെയ്തുട്ടി, ആമിന സത്താർ ,കുസുമം ടീച്ചർ, മൊയ്തു കോറാം, എന്നിവർ സംബന്ധിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *