മധ്യവയസ്ക്കൻ ഷോക്കേറ്റ് മരിച്ച സംഭവം; അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാർ


Ad
മധ്യവയസ്ക്കൻ ഷോക്കേറ്റ് മരിച്ച സംഭവം ; അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാർ 

കൂളിവയൽ: മധ്യവയസ്ക്കൻ ഷോക്കേറ്റ് മരിച്ച സംഭവം അധികൃതരുടെ അനാസ്ഥമൂലമെന്ന് ആക്ഷേപം. പഴയകട നവീകരിച്ച് റോഡിലേക്കിറക്കി പണിത തോടെ ലെവൻ കെ വി ലൈനും കടയുടെ മേൽക്കൂരയും തമിൽ ഒരു കിലോമീറ്റർ അകലം മാത്രമാണുള്ളത്. ഇതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു. ഈ ബിൽഡിംഗ് ടാറിങ് നോട് ചേർന്ന് ഇറക്കി പണിത നിലയിലാണ് ഉള്ളത്. പുതിയ റൂമുകൾ ഉണ്ടാക്കി വലിയ വാടകയ്ക്ക് കൊടുക്കാനുള്ള കെട്ടിട ഉടമയുടെ ശ്രമത്തിന് പഞ്ചായത്തോ, പി ഡബ്ല്യു ഡിയോ കെ എസ് ഇ ബി യാതൊരു എതിർപ്പും കാണിക്കാത്തതാണ് പ്രശ്നമായത്. കടയുടെ ബോർഡിൽ അലങ്കാര ലൈറ്റ് തൂകുവാൻ മുകളിൽ കയറിയ സമയത്താണ് ലവൻ കെവി ലൈനിൽ നിന്നും ഷോക്കേറ്റ് ജോസഫ് മാത്യു ദാരുണമായി മരിച്ചത്. അദ്ദേഹത്തിന്റെ മരണത്തിന് അധികൃതർ ഉത്തരം പറയണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *