കോവിഡ് 19: സമ്പര്‍ക്ക വിവരങ്ങള്‍


Ad
കോവിഡ് 19: സമ്പര്‍ക്ക വിവരങ്ങള്‍
ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച താഴെ പറയുന്നവരുമായി സമ്പര്‍ക്കമുള്ളവര്‍ ഉടന്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ബത്തേരി ടൗണില്‍ 29 വരെ ജോലി ചെയ്ത ചുമട്ടു തൊഴിലാളി, 26 വരെ പുല്‍പള്ളി ശ്രീഗോകുലം ചിറ്റസ് ഫണ്ട്‌സില്‍ ജോലി ചെയ്തിരുന്ന വ്യക്തി, സുല്‍ത്താന്‍ ബത്തേരി മിനി റോഡ് (KSFE ഓഫീസിനു അടുത്ത്) സ്‌നേഹ ഇലക്ട്രിക്കല്‍സിലെ ഇലക്ട്രീഷ്യന്‍, കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിനു സമീപം  ലിനന്‍ ക്ലബ് ടൈലറിങ് ഷോപ്പ് നടത്തുന്ന വ്യക്തി, കൃഷ്ണഗിരി പാണ്ട ഫുഡ് കമ്പനിയില്‍ 26 വരെ ജോലി ചെയ്തിരുന്ന അക്കൗണ്ടന്റ, സുല്‍ത്താന്‍ ബത്തേരി ഗ്രേറ്റ് ജൂബിലി ഹോട്ടലില്‍ 27 വരെ ജോലി ചെയ്തിരുന്ന വ്യക്തി എന്നിവര്‍ പോസിറ്റീവായിട്ടുണ്ട്. 
 
അപ്പാട് കോളനി വാര്‍ഡ് 2 ല്‍ 25 ന് നടന്ന കല്യാണത്തിന് പങ്കെടുത്ത വ്യക്തികള്‍ പോസിറ്റീവ് ആകുന്നുണ്ട്. ജാഗ്രത വേണം. കോട്ടത്തറ പഞ്ചായത്ത് വാര്‍ഡ് 8, വെള്ളമുണ്ട പഞ്ചായത്ത് വാര്‍ഡ് 1 (ചെമ്പ്രക്കുഴി മേഖല ), പാലക്കാമൂല മീനങ്ങാടി വാര്‍ഡ് 18 എന്നിവിടങ്ങളില്‍ പോസിറ്റീവായ വ്യക്തികള്‍ക്ക് ഈ മേഖലകളില്‍ തൊഴിലുറപ്പില്‍ ഏര്‍പ്പെടുന്ന ആളുകളുമായി സമ്പര്‍ക്കമുണ്ട്. 
കല്‍പ്പറ്റ വ്യാപാരി വ്യവസായി സഹകരണ സൊസൈറ്റി ജീവനക്കാരുമായി സമ്പര്‍ക്കമുള്ള ഒരു വ്യക്തി പോസിറ്റീവായിട്ടുണ്ട്. പയ്യമ്പള്ളി കാവുംമൂല കോളനി, തിരുനെല്ലി ചേകാടി കോളനി എന്നിവിടങ്ങളില്‍ പോസിറ്റീവായ വ്യക്തിക്ക് കോളനിയില്‍ 15 ലധികം വ്യക്തികളുമായി സമ്പര്‍ക്കമുണ്ട്. 28 വരെ അമ്പലവയല്‍ മൈദാനി മുസ്ലിം പള്ളിയില്‍ വന്ന ഉസ്താദ് പോസിറ്റവായി. കാക്കവയല്‍ ഫ്രണ്ട്സില്‍ (ഷൂ സ്റ്റിച്ചിംഗ് യൂണിറ്റ്) ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ വ്യക്തികളുമായി ബന്ധമുള്ളവര്‍ നിരീക്ഷണത്തില്‍ പോകേണ്ടതാണ്.
ഏപ്രില്‍ 26 ന് മുട്ടില്‍ മാഹി ഫ്ളാേര്‍ മില്ലില്‍ പോയ ഒരു വ്യക്തിയാണ് കഴിഞ്ഞ ദിവസം പോസിറ്റീവായതെന്നും ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതായുള്ള അറിയിപ്പ് തെറ്റാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *