വാളത്തൂർ ക്വാറിക്കെതിരെ ശക്തമായ പ്രതിഷേധം തുടങ്ങുമെന്ന് ആക്ഷൻ കമ്മിറ്റി


Ad
വാളത്തൂർ ക്വാറിക്കെതിരെ ശക്തമായ പ്രതിഷേധം തുടങ്ങുമെന്ന് ആക്ഷൻ കമ്മിറ്റി

കൽപ്പറ്റ: കരിങ്കൽ ക്വാറിക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. മൂപ്പൈനാട് പഞ്ചായത്തിലെ ആനടികാപ്പ് പ്രദേശത്തിൻ്റെ മറവിൽ വാളത്തൂർ പ്രദേശത്ത് വരുന്ന കരിങ്കൽ ക്വാറിക്കെതിരെ ശക്തമായ പ്രതിഷേധം തുടങ്ങുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിരവധി ജനങ്ങൾ താമസിക്കുന്ന പ്രദേശമാണിത്. 2019 വർഷത്തിൽ ഉരുൾപൊട്ടൽ നടന്ന സ്ഥലവും, പരിസ്ഥിതി ലോല പ്രദേശവുമായ ഈ സ്ഥലത്ത് ഇന്നും ഇതിൻ്റെ ഭീഷണി നിലനിൽക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു. ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടുകൂടി ക്വാറി പ്രവർത്തിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും, കലക്ടർ അടക്കമുള്ളവർക്ക് മാസ് പെറ്റീഷൻ കൊടുത്തു. സ്ഥലം സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടിട്ട് പോലും, ഇതുവരെയും സന്ദർശിക്കാനോ, ജനങ്ങളുടെ ആശങ്ക പരിഹരിക്കാനോ ഉദ്യോഗസ്ഥർ മുതിർന്നിട്ടില്ലെന്നും ഇവർ കുറ്റപ്പെടുത്തി. ഭാരവാഹികളായ മുഹമ്മദ് നജീബ്, ബിജു റിപ്പൺ, മുഹമ്മദ് റാഫി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *