March 29, 2024

ജില്ലയില്‍ 890 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.44

0
960x0.jpg
ജില്ലയില്‍ 890 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.44

വയനാട് ജില്ലയില്‍ ഇന്ന് (5.05.21) 890 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 300 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.44. ആണ്. 876 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 44015 ആയി. 32001 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 11017 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 10136 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
മേപ്പാടി 134, ബത്തേരി 79, കല്‍പ്പറ്റ 71, മീനങ്ങാടി 45, മാനന്തവാടി 40, പനമരം , നെന്മേനി 38 വീതം, എടവക 33, മുള്ളന്‍കൊല്ലി, പടിഞ്ഞാറത്തറ 32 വീതം, തവിഞ്ഞാല്‍ 30, മൂപ്പൈനാട് , മുട്ടില്‍ 29 വീതം, നൂല്‍പ്പുഴ 26, അമ്പലവയല്‍, തിരുനെല്ലി 24 വീതം, വെങ്ങപ്പള്ളി , വൈത്തിരി 23 വീതം, പൊഴുതന 19, പൂതാടി, പുല്‍പ്പള്ളി 17 വീതം, കോട്ടത്തറ 16, തൊണ്ടര്‍നാട് 15, കണിയാമ്പറ്റ, വെള്ളമുണ്ട, തരിയോട് 14 പേര്‍ വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. 
ജിദ്ദയില്‍ നിന്നെത്തിയ ഒരു മുട്ടില്‍ സ്വദേശി,ഗുജറാത്തില്‍ നിന്നെത്തിയ രണ്ട് മാനന്തവാടി സ്വദേശികള്‍, തമിഴ്‌നാട്ടില്‍ നിന്നെത്തിയ 2 മാനന്തവാടി സ്വദേശികള്‍ , മുള്ളന്‍കൊല്ലി, വെള്ളമുണ്ട, വൈത്തിരി, സ്വദേശികളായ ഓരോരുത്തര്‍ , ഡല്‍ഹിയില്‍ നിന്നെത്തിയ ബത്തേരി സ്വദേശി, ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ പനമരം സ്വദേശി , രാജസ്ഥാനില്‍ നിന്നും വന്ന മാനന്തവാടി സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന മുട്ടില്‍, മാനന്തവാടി, മൂപ്പൈനാട് സ്വദേശികളായ ഓരോരുത്തര്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന് രോഗബാധിതരായത് .
*300 പേര്‍ക്ക് രോഗമുക്തി*
മേപ്പാടി 10, ബത്തേരി 9, കണിയാമ്പറ്റ, മാനന്തവാടി, പുല്‍പ്പള്ളി അഞ്ചുവീതം, മൂപ്പൈനാട്, തവിഞ്ഞാല്‍ 4 വീതം, വെള്ളമുണ്ട, മുട്ടില്‍, അമ്പലവയല്‍ മൂന്ന് വീതം, കല്‍പ്പറ്റ, മീനങ്ങാടി, പനമരം, രണ്ടുവീതം, കോട്ടത്തറ, നെന്മേനി, പൂതാടി, പൊഴുതന, തിരുനെല്ലി, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരും രണ്ട് കണ്ണൂര്‍ സ്വദേശികളും തിരുവനന്തപുരം, തമിഴ്‌നാട് സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 233 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
*1973 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1973 പേരാണ്. 1146 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 30620 പേര്‍. ഇന്ന് പുതുതായി 145 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 3087സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 392368 സാമ്പിളുകളില്‍ 378694 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 334679 നെഗറ്റീവും 44015 പോസിറ്റീവുമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *