ഇന്നത്തെ വിജയപാത: ഗിന്നസ് വേൾഡ് റെക്കോർഡുകളുമായാെരു വീട്ടമ്മ


Ad
ഇന്നത്തെ വിജയപാത:
ഗിന്നസ് വേൾഡ് റെക്കോർഡുകളുമായാെരു വീട്ടമ്മ  
  ഏറ്റവും കൂടുതൽ ക്രോഷെ സ്‌കൾപ്ചറുകൾ, ഏറ്റവും കൂടുതൽ ക്രോഷെ ക്രിസ്മസ് ഒർണമെന്റ്സ് എന്നീ ക്യാറ്റഗറികളിൽ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകളാണ്  ദുബായിലെ മലയാളി വീട്ടമ്മയായ ആഷാ മനോജിന്റെ പേരിലുള്ളത്. പതിനാല് കൊല്ലമായി ദുബായിലാണ് ആഷ. വീട്ടിലിരുന്ന് വെറുതെ സമയം കളയുന്നു എന്ന് കരുതുന്ന അമ്മമാർക്ക് ഉത്തമ മാതൃകയാണ് ഇവർ. വെെത്തിരിയാണ് സ്വദേശം
   2007 ൽ ദുബായിൽ വന്ന ശേഷമാണ് ക്രോഷെ, നിറ്റിങ് എന്നതിനെ കുറിച് ആഷ അറിയുന്നത്. മകൻ സ്കൂളിൽ പോയി തുടങ്ങിയ ശേഷം ഒരുപാട് ഫ്രീ ടൈം കിട്ടി. അങ്ങനെ  ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു.. അതില് വന്ന കമെന്റ്സാണ് പ്രചോദനം. നിറ്റിങ് ആയിരുന്നു തുടക്കത്തിൽ ചെയ്തത്. ഓരോ പ്രാവശ്യവും പുതിയ പുതിയ സ്റ്റിച്ചുകൾ പരീക്ഷിച്ചു. വേറെ വേറെ പാറ്റേൺസ് ചെയ്തു. കുട്ടികളുടെ ഫ്രോക്ക് സെറ്റ് ചെയ്തു. എല്ലാവരും നല്ല അഭിപ്രായങ്ങൾ പറഞ്ഞു. അപ്പോൾ പിന്നെ ഇത് തുടരാം എന്ന് കരുതി. പതിയെ ക്രോഷെയിലേക്ക് തിരിഞ്ഞു. അവിടെയും ഒരുപാട് വർക്കുകൾക്ക് നല്ല അഭിപ്രായങ്ങൾ കിട്ടി. മദർ ഇന്ത്യ ക്രോഷെ ക്വീൻസ് എന്നൊരു ചാരിറ്റബിൾ ട്രസ്റ്റ് ഉണ്ട്. ആദ്യമായിട്ടാണ് ക്രോഷെ പോലൊരു ആർട്ടിന് ഒരു സംഘടനാ ബലം വരുന്നത്. അതിന്റെ കീഴിൽ രണ്ട് ഗിന്നസ് റെക്കോർഡുകൾ നേടാൻ ആഷക്ക് സാധിച്ചു. ഒന്ന് ഏറ്റവും കൂടുതൽ ക്രോഷെ സ്‌കൾപ്ചറുകൾ എന്ന കാറ്റഗറിയിൽ ആയിരുന്നു. രണ്ടാമത്തേത് ഏറ്റവും കൂടുതൽ ക്രോഷെ ക്രിസ്മസ് ഒർണമെന്റ്സ് എന്ന കാറ്റഗറിയിലും. ചിലരൊക്കെ ഇതൊന്നും അത്ര വലിയ കാര്യമല്ല എന്ന രീതിയിൽ സംസാരിക്കാറുണ്ട്. എന്നാൽ തന്നെ പോലെ ഒരു വീട്ടമ്മയ്ക്ക് ഗിന്നസ് ബുക്കിൽ കയറി പറ്റാൻ കഴിയുക എന്നത് തന്നെ വലിയ കാര്യമായാണ് ആഷ കാണുന്നത്.
    വീട്ടില് ഇരിക്കുന്നവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുക എന്നതാണ് ആഷയുടെ ഏറ്റവും വല്യ ലക്‌ഷ്യം. നമ്മടെ നാട്ടിൽ അധികവും പുറത്തു നിന്നാണ് സ്വെറ്ററുകൾ അല്ലെങ്കിൽ ഇതു പോലെ ഉള്ള മെറ്റീരിയൽസ് ഒക്കെ വരുന്നത്. ക്രോഷെയുടെ ബേസിക്സ് പഠിച്ചു കഴിഞ്ഞാൽ ഇതൊരു നല്ല വരുമാന മാർഗ്ഗവുമാണ്.
    വളർന്നതും പഠിച്ചതുമൊക്കെ വയനാടും കണ്ണുരുമായാണ്. എച്ച് ഐ എം യു പി സ്കൂൾ വൈത്തിരി, സെന്റ് ജോസഫ് ഗേൾസ് ഹയർ സെക്കണ്ടറി മേപ്പാടി, ജി എച്ച് എസ് തരിയോട് എന്നിവിടങ്ങളിൽ ആയിരുന്നു പഠിച്ചത്. പിന്നീട് നഴ്സിംഗ് കഴിഞ്ഞു. കുറച്ചു വർഷങ്ങൾ ജോലി ചെയ്തു. പിന്നെ ദുബായിലേക്ക് പോയി. വർക്ക് ചെയ്യാനുള്ള ഒരു സാഹചര്യം ഇല്ലായിരുന്നു. നഴ്സിംഗ് ആവുമ്പോൾ എനിക്ക് അത്ര ഡെഡിക്കേഷനോട് കൂടെ വർക്ക് ചെയ്യാൻ പറ്റുമോ എന്നതും സംശയമായിരുന്നു. പിന്നെ ഷിഫ്റ്റ് ഡ്യൂട്ടി. എന്റെ അച്ഛനും അമ്മയും ജോലിക്കാരായിരുന്നു. അതിനാൽ ഞങ്ങളുടെ ചെറുപ്പകാലത്ത് അവരെ നന്നായി മിസ് ചെയ്തിരുന്നു. അതിനാൽ ഫാമിലി ലൈഫിനെ ബാധിക്കാത്ത ഒരു ജോലിയ്ക്ക് വേണ്ടി നോക്കിയിരുന്നു. അങ്ങനെ ആണ് ക്രോഷെ ഒരു ചെറിയ ബിസിനെസ്സ് എന്ന രീതിയിലേക്ക് സീരിയസ് ആയി എടുക്കുന്നത്. വരുമാനം എന്നതിനുപരി സന്തോഷവും സംതൃപ്തിയും വളരെ വലുതാണ്. ഓരോ പ്രാവശ്യവും വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കുന്നുണ്ട്. 
  ക്രോഷെക്ക് പുറമെ നിറ്റിങ്, ലൂം നിറ്റിങ്, ഡികൂപ്പജ്, ബോട്ടിൽ ആർട്ട് എന്നീ രംഗത്തും കഴിവ് തെളിയിച്ചു.  തന്റെതായ രീതിയിൽ ചാരിറ്റി പ്രവർത്തനങ്ങളിലും സജീവമാണ് ആഷാ. വയനാട്ടിലെ വൈത്തിരി ആണ് ആഷയുടെ സ്വന്തം സ്ഥലം.ഭർത്താവ് മനോജ് ആഷയുടെ നേട്ടങ്ങൾക്ക് എന്നും ഒപ്പമുണ്ട്. മകൻ ഇഷാൻ ആദിത്യ ഏഴാം ക്ലാസിൽ പഠിക്കുന്നു. മകൾ നേവ ആഷിയ ഒന്നാം ക്ലാസിലും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *