September 19, 2026

കാശ്മീരില്‍ മഞ്ഞിടിച്ചിലില്‍ മരിച്ച സെെനികന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും

0
IMG-20210506-WA0008.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാശ്മീരില്‍ മഞ്ഞിടിച്ചിലില്‍ മരിച്ച സെെനികന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും

കല്‍പ്പറ്റ: കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ മരിച്ച സെെനികന്റെ ഭൗതിക ശരീരം ഇന്ന് രാത്രി 10 ന്‌ കൊച്ചി അന്താരാഷ്ട്ര വിമാന താവളത്തില്‍ എത്തും. അവിടെ നിന്നും മിലിട്ടറി ആംബുലന്‍സില്‍ വയനാട് ജില്ലയില്‍ എത്തിച്ച് പൊഴുതന ടൗണിലെ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് സൈനീക ബഹുമതികളോടെ പൊഴുതന പണിക്കശേരി തറവാട്ടില്‍ സംസ്‌കരിക്കും. പൊഴുതന കറുവന്‍തോട് സ്വദേശിയും പരേതനായ ചന്ദ്രന്റെയും ശോഭനയുടെയും മകനുമായ സി.പി. ഷിജി (45)യാണ് കശ്മീരില്‍ വെച്ച് മരണപ്പെട്ടത്. തിങ്കളാഴ്ച്ച ആയിരുന്നു അപകടം. വെങ്ങപ്പള്ളി കാപ്പാട്ട് കുന്നില്‍ സ്വന്തമായി വീട് നിര്‍മ്മിച്ച് താമസിച്ച് വരുകയായിരുന്നു. മദ്രാസ് റജിമെന്റ് 28ന് കീഴില്‍ 19 വര്‍ഷമായി ജോലി ചെയ്തു വരുന്നു. കശ്മീരിലായിട്ട് രണ്ട് വര്‍ഷം. ഭാര്യ: സരിത.എന്‍.കെ. മക്കള്‍: കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയം എട്ടാം തരം വിദ്യാര്‍ത്ഥി അഭിനവ് (13 വയസ്), അമയ (ഒന്നരവയസ്). സഹോദരന്‍: ഷൈജു (സിവില്‍ പോലീസ് ഓഫീസര്‍, മീനങ്ങാടി). സഹോദരി: സി.പി. സിനി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *