July 16, 2026

തിരുനെല്ലിയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു

0
IMG-20210510-WA0006.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലിയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു
 തിരുനെല്ലി ചേകാടി തോൽപെട്ടി കാര മാട് അര മംഗലം എന്നീ ഭാഗങ്ങളിലാണ് കാട്ടാന കാർഷിക വിളകൾ നശിപ്പിക്കുന്നത്. ചക്കയുടെ കാലമായതിനാൽ വൈകുന്നേരം ഏഴ് മണിയാകുബോൾ തന്നെ കാട്ടാനകൾ തോട്ടത്തിലെത്തുന്നു. ഫണ്ടില്ല എന്ന കാരണത്താൽ നിലവിലെ കാവൽക്കാരെയും വനംവകുപ്പ് ഒഴിവാക്കി. ആനയിറങ്ങുന്ന കടവിൽ ആളില്ലാത്തതും കാട്ടാനക്കിറങ്ങാൻ എളുപ്പമാകുന്നുണ്ട്. അടിയന്തരമായ് കാവൽക്കാരെ നിയോഗിക്കണമെന്ന് കിസാൻ സഭ തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റി ആവിശ്യപെട്ടു. കിസാൻ സഭ പ്രസിഡൻ്റ് സി എൻ കൃഷണൻകുട്ടി, സെക്രട്ടറി എ എൻ സന്തോഷ്  എന്നിവർ സംസാരിച്ചു. നിലവിൽ ട്രഞ്ച് ഉണ്ടങ്കിലും ട്രഞ്ച് ഇടിച്ച് നിരത്തിയാണ് കാട്ടാനയിറങ്ങുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *