June 3, 2026

പൾസോക്ക്സിമീറ്റർ ആവശ്യത്തിന് ലഭ്യമാക്കണം: കെ പി സി സി സംസ്ക്കാര സാഹിതി

0
By ന്യൂസ് വയനാട് ബ്യൂറോ
പൾസോക്ക്സിമീറ്റർ ആവശ്യത്തിന് ലഭ്യമാക്കണം: കെ പി സി സി സംസ്ക്കാര സാഹിതി                     

കൽപ്പറ്റ: ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും കോവിഡ് രോഗികൾക്ക് വിതരണ ആവശ്യത്തിന് പൾസോക്സീമീറ്റർ ലഭ്യമാക്കണമെന്ന് കെ പി സി സി സംസ്ക്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കോവിഡ് രോഗികളുടെ എണ്ണം അനുദിനം വർദ്ധിച്ചു വരുമ്പോൾ രോഗികൾക്ക് സ്വയം നിരീക്ഷണം നടത്തി ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിക്കാൻ ഇത് സഹായകരമാകും.ഓരോ പഞ്ചായത്തിലും ഇരുന്നൂറ് എണ്ണമെങ്കിലും പ്രാഥമികമായി സജ്ജീകരിക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷം വഹിച്ചു. ജനറൽ കൺവീനർ സി.കെ ജിതേഷ്, സുന്ദർരാജ് എടപ്പെട്ടി, സലീം നൂലക്കുന്ന്, ആയിഷ പള്ളിയാൽ, വിനോദ് തോട്ടത്തിൽ, കെ.കെ രാജേന്ദ്രൻ, ഒ.ജെ മാത്യു.സാലിറാട്ടക്കൊല്ലി ,മധു എടച്ചന, സുനീർ ഇത്തിക്കൽ ,എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news