Monday kitchen: കിറ്റ് ക്യാറ്റ് കേക്ക്
Monday kitchen:
കിറ്റ് ക്യാറ്റ് കേക്ക്
തയ്യാറാക്കിയത്
ജിഷ ജോണി
Ph.97782 15465
(എസ്രാ കേക്ക് ഗ്യാലറി- കോറോം)
ആവശ്യമുള്ളവ
മൈദ- 1 കപ്പ്
ബേക്കിoഗ് സോഡ – 1/4- ടീസ്പൂൺ
ബേക്കിംഗ് പൗഡർ- 1 ടീസ്പൂൺ
പഞ്ചസാര- 1/3 കപ്പ്
ചോക്ലേറ്റ് പൗഡർ- 1 ടീസ്പൂൺ
കൊക്ക പൗഡർ- 2 ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
മുട്ട- 4
വനില എസൻസ് – 1 ടീസ്പൂൺ
സൺഫ്ലവർ – കാൽ കപ്പ്
തൈര് – 1 ടീസ്പൂൺ
പാൽ- കാൽ കപ്പ്
ഡാർക്ക് കോംപൗണ്ട്- മുക്കാൽ കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് മൈദ, ബേക്കിംഗ് സോഡ, ബേക്കിംഗ് പൗഡർ, കൊക്കോ പൗഡർ, ഉപ്പ് എന്നിവ 3 പ്രാവശ്യം അരിച്ച് മാറ്റി വെക്കുക. മുട്ട ബീറ്റ് ചെയ്ത് പതിഞ്ഞ ശേഷം ചോക്ലേറ്റ് പാലിൽ മെറ്റ് ചെയ്ത ശേഷം ചേർക്കുക. അതിലേക്ക് വാനില എസൻസ് ചേർക്കുക. മുട്ട പതഞ്ഞ് പൊന്തിയ ശേഷം സൺ ഫ്ലവർ, തൈര് ചേർക്കുക. ഇതിലേക്ക് അരിച്ച് മാറ്റിവെച്ചവ കൂടി ചേർത്ത് ആവശ്യത്തിന് പാൽ ഒഴിച്ച് നന്നായി മിക്സ് ചെയ്ത് ഓവനിൽ വെക്കുക. കേക്ക് റെഡിയായ ശേഷം മൂന്നായി മുറിച്ച് ഉള്ളിലും പുറത്തും ചോക്ലേറ്റ് ക്രീം വെച്ച് ഐസിംഗ് ചെയ്യുക. അതിന് മുകളിൽ ചോക്ലേറ്റ് മെൽറ്റ് ചെയ്ത് ഒഴിക്കുക. ഉള്ളിൽ കിറ്റ് ക്യാറ്റ് പൊടിച്ചിടേണ്ടതാണ്. ശേഷം കാറ്റ് ക്യാറ്റ് കേക്കിന് ചുറ്റും ഒട്ടിക്കുക. ഭംഗിക്ക് റിബൺ കെട്ടുക
Leave a Reply