April 25, 2024

പാലക്കുന്നിൽ നിന്ന് മോഷ്ടിച്ച കാറുമായി വയനാട്ടുകാരുൾപ്പെടെ നാല് യുവാക്കളെ ബേക്കൽ പോലീസ് പിടികൂടി

0
Img 20210510 213322 826.jpg
പാലക്കുന്നിൽ നിന്ന്
മോഷ്ടിച്ച കാറുമായി വയനാട്ടുകാരുൾപ്പെടെ നാല്
യുവാക്കളെ ബേക്കൽ പോലീസ് പിടികൂടി 
ഉദുമ: പാലക്കുന്നിൽ നിന്ന് 
12 ദിവസം മുമ്പ് മോഷ്ടിച്ച കാറുമായി നാല് യുവാക്കളെ ബേക്കൽ പോലീസ് അതി സാഹസികമായി പിടികൂടി .
വയനാട് ബത്തേരി മഠത്തിൽ ഹൗസിലെ ജോസീൻ ടൈറ്റസ് (22) നെ ബേക്കൽ ഡിവൈഎസ്പി കെ എം ബിജുവിൻ്റെ 
നേതൃത്വത്തിലുള്ള അന്വേഷണം കോയമ്പത്തൂരിൽ നിന്ന്
അതി സാഹസികമായി പിടികൂടിയത്. കേസിലെ മറ്റ് പ്രതികളായ വിദ്യാനഗർ കോപ്പയിലെ എം എച്ച് മുഹമ്മദ് അഫ്സൽ (23),  വയനാട് ബത്തേരിയിലെ ബീനാച്ചിയിലെ പി ഉനൈസ് (30), വയനാട്  പൊഴുതനയിലെ പി. രഞ്ജിത്ത് (33) എന്നിവരെ വിവിധ സ്ഥലങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസം ബേക്കൽ പോലീസ്അറസ്റ്റ് ചെയ്തിരുന്നു.
  സംഭവം ബേക്കൽ പോലീസ്  പറയുന്നത് ഇങ്ങനെ:
കഴിഞ്ഞ മാസം
ഏപ്രിൽ 29ന്
പാലക്കുന്ന്  ക്ഷേത്രത്തിന് എതിര്‍വശത്ത്
നിർത്തിട്ടിരുന്ന 
ഉഡുപ്പി  സ്വദേശിയും ഇപ്പോൾ കാസർകോട് ചൂരിയിലെ താമസക്കാരനുമായ ഡോ.നവീൻ ഡയസിന്റെ കെ.എ.  20  എം.സി. 1965 മെറൂണ്‍കളര്‍ ക്രീറ്റ കാർ
പട്ടാപ്പകൽ മോഷണം പോയിരുന്നു. ഈ സംഭവത്തിന് ഒരു മാസം മുമ്പ് കാസർകോട്ടെ ആർട്ടിക്ക് ഫർണിച്ചർ ഷോറൂമിൽ  ഡോ.നവീൻ ഡയസിന്റെ ഫർണിച്ചർ വാങ്ങാൻ ചെന്നിരുന്നു. ഇവിടെ നിന്ന് വാങ്ങിയ ഫർണിച്ചർ ഡോക്ടറെ വീട്ടിൽ ഇറക്കാൻ വന്ന  വാഹനത്തിൻ്റെ 
ഡ്രൈവറായിരുന്നു അഫ്സൽ .ഫർണ്ണീച്ചർ ഇറക്കി പോകുന്നതിൻ്റെ ഇടയിൽ 
ഇവിടെ നിന്ന് കാറിൻ്റെ താക്കോൽ അഫ്സൽ കൈക്കലാക്കിയിരുന്നു.  താക്കോൽ നഷ്ടപ്പെട്ട ഡോക്ടർ കാറിൻ്റെ  തന്നെ മറ്റൊരു താക്കോൽ കൊണ്ട് വാഹനം  ഉപയോഗിച്ച്  വരികയായിരുന്നു. പിന്നിട്ട് 29 തീയ്യതി ഡോക്ടറെ അന്വേഷിച്ച് ചുരിയിലെ വിട്ടിൽ എത്തിയ അഫ്സൽ 
ഡോക്ടറെ ക്ലിനിക്ക് എവിടെയെന്ന് ചോദിച്ച് മനസിലാക്കിയ ശേഷം  പാലക്കുന്നിൽ എത്തി  ക്ലിനിക്കിൻ്റെ സമീപത്തായി പാർക്ക് ചെയ്ത കാറുമായി കടന്നു കളയുയായിരുന്നു. കാർ മറിച്ച് വിൽക്കുന്നതിന് വേണ്ടി 
മലപ്പുറം അരിക്കോട് എത്തിയ  അഫ്സൽ കാർ ഉനൈസിനും  രഞ്ജിത്തിനും കൈമാറി. 
ഇവരാണ് കാർ വിൽക്കുന്നതിന് വേണ്ടി നിരവധി വാഹനമോഷണ കേസിലെ പ്രതിയായ ജോസിന്  കൈമാറിയത്. കോയമ്പത്തൂരിൽ
കാർ വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ജോസീൻ ബേക്കൽ എസ് ഐ മരായ സാജുതോമസ്, അബൂബക്കൽ കല്ലായി, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ  ജിനേഷ് ചെറുവത്തൂർ, ശിവകുമാർ, നികേഷ് എന്നിവർ  അതിസാഹസികമായി  പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. രഞ്ജിത്ത് 90 കിലോ കഞ്ചാവ് കടത്തിയ കേസിലും, ഉനൈസ് കവർച്ച കേസിലും, അഫ്സൽ പോക്സാേ കേസിലും പ്രതിയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news