May 14, 2026

മാനന്തവാടി ഹോൾസെയിൽ മത്സ്യ മാർക്കറ്റ് 16 വരെ അടച്ചിടും

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ഹോൾസെയിൽ മത്സ്യ മാർക്കറ്റ് 16 വരെ അടച്ചിടും

മാനന്തവാടിയിലെ മത്സ്യ ഹോൾസെയിൽ മാർക്കറ്റ് മെയ് 16 വരെ അടച്ചിടാൻ തീരുമാനിച്ചു. മാര്‍ക്കറ്റിലെ ചിലര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ജില്ലാ ആശുപത്രി പി.പി യൂണിറ്റിലെ ജെ.എച്ച്.ഐ നൗഷ, ജെ.പി.എച്ച്.എന്‍ ശ്രീകുമാരി, മുനിസിപ്പാലിറ്റി ജെ.എച്ച്.ഐ സിമി, ആശാവര്‍ക്കര്‍ റസിയ എന്നിവര്‍ മാര്‍ക്കറ്റില്‍ പരിശോധന നടത്തി. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തി. കച്ചവടക്കാരും തൊഴിലാളികളുമായും ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍16.05.21 ഞായറാഴ്ച വരെ ഹോള്‍സെയില്‍ മാര്‍ക്കറ്റ് അടച്ചിടാന്‍ തീരുമാനിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ മാനിച്ചുകൊണ്ട് ഹോള്‍സെയില്‍ മാര്‍ക്കറ്റ് അടച്ചിടാന്‍ തീരുമാനം എടുത്ത കച്ചവടക്കാരായ നിസാര്‍, ഉസ്മാന്‍, ഹനീഫ, ബഷീര്‍, മുനീര്‍ എന്നിവരേയും എല്ലാ തൊഴിലാളികളേയും ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു. ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായം തേടാന്‍ നിര്‍ദേശം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *