മാനന്തവാടി പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ക്കെതിരെ വീണ്ടും പരാതി


Ad
മാനന്തവാടി പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ക്കെതിരെ വീണ്ടും പരാതി

മാനന്തവാടി: കോവിഡ് വ്യാപന നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ പേരില്‍ കാല്‍നടയാത്രക്കാരെപ്പോലും പീഢിപ്പിച്ചതായി നേരത്തെ പരാതി ഉയര്‍ന്ന മാനന്തവാടി എസ് എച്ച് ഒ ക്കെതിരെ വീണ്ടും പരാതി.പൊതു പ്രവര്‍ത്തകന്‍ കൂടിയായ വരടിമൂല മടത്തുകുറ്റിയില്‍ കെ പി വിജയനാണ് മുഖ്യമന്ത്രിക്ക് പരാതി അയച്ചത്.70 വയസ്സ് പ്രായമുള്ള നിത്യരോഗിയായ വിജയന്‍ ഞായറാഴ്ച വൃക്കരോഗിയായ മകന്റെ ശസ്ത്രക്രിയയുമായി ബന്ധപെട്ട് രേഖകള്‍ ശരിയാക്കുന്നതിനായി ഡി വൈ എസ് പി ഓഫീസിലേക്ക് നടന്നുപോവുമ്പോള്‍ ഫോറസ്റ്റ് ഓഫീസിന് സമീപത്ത് വെച്ച് പരിശോധന നടത്തുകയായിരുന്ന എസ് എച്ച് ഒ 
അസഭ്യവര്‍ഷം നടത്തുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായുമാണ് ആക്ഷേപം.യാത്രസംബന്ധിച്ച് എല്ലാ രേഖകളും കാണിച്ചിട്ടും എസ്എച്ച്ഒ ധിക്കാരപരമായി പെരുമാറിയതായാണ് പരാതി.എസ് എച്ച് ഒ ക്കെതിരെ ഇതിന് മുമ്പും പലരും ജില്ലാ പോലീസ് മേധാവിക്കുള്‍പ്പെടെ പരാതികള്‍ നല്‍കിയിട്ടുണ്ട്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *