April 20, 2024

ലോക്ക് ഡൗണ്‍ നാലാം ദിനത്തിലും കര്‍ശന നടപടികളുമായി പൊലീസ്

0
Img 20210511 Wa0018.jpg
ലോക്ക് ഡൗണ്‍ നാലാം ദിനത്തിലും കര്‍ശന നടപടികളുമായി പൊലീസ്

പനമരം: ‍ലോക്ക്ഡൗണ് നാലാം ദിനത്തിലും നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് പൊലീസ്. ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് പൊതുവെ നിരത്തുകളിൽ വാഹനങ്ങൾ കുറവായിരുന്നു. യാത്ര രേഖകള്‍ പൊലീസ് പരിശോധിച്ച ശേഷമാണ് കടത്തിവിട്ടത്. അനാവശ്യമായി പുറത്തിറങ്ങിയവരെ മടക്കി അയക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തു. ആശുപത്രി അവശ്യവുമായി പുറത്തിറങ്ങുന്നവരാണ് ഭൂരിഭാഗം ആളുകളും. ചികിത്സ രേഖകൾ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. അതേസമയം അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പൊലീസിന്റെ ഓണ്‍ലൈന്‍ ഇ-പാസിന് അപേക്ഷകള്‍ കൂടി വരികയാണ്. വളരെ അത്യാവശ്യമുളള യാത്രയാണെന്ന് ബോധ്യപ്പെടുന്ന അപേക്ഷകള്‍ക്ക് മാത്രമേ ഇ-പാസ് അനുവദിക്കുന്നുള്ളൂ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *