കോവിഡ് വ്യാപനം രൂക്ഷം: പഴുതടച്ച ജാഗ്രതയുമായി അതിർത്തികൾ


Ad
കോവിഡ് വ്യാപനം രൂക്ഷം: പഴുതടച്ച ജാഗ്രതയുമായി അതിർത്തികൾ
മാനന്തവാടി: കേരളത്തിന് പുറമെ കർണാടകയിലും കോവിഡ് വ്യാപനം രൂക്ഷമാകുന്ന
സാഹചര്യത്തിൽ. ബാവലി, തോൽപ്പെട്ടി അതിർത്തികളിൽ പരിശോധന കർശനമാക്കി. ബോഡർ ഫെസിലിറ്റേഷൻ
സെന്ററിൽ പൂർണ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് വാഹനങ്ങൾ കടത്തി വിടുന്നത്.
പൊലീസ്, ഹെൽത്ത്, റവന്യു ഉദ്യോഗസ്ഥർക്ക് പുറമെ 4 അധ്യാപകരും ഇവിടെ
ഡ്യൂട്ടിയിലുണ്ട്. കലക്ടർ ഡോ. അദീല അബ്ദുല്ല ബോഡർ ഫെസിലിറ്റേഷൻ സെന്ററിൽ
സന്ദർശനം നടത്തി സൗകര്യങ്ങൾ വിലയിരുത്തി. 
   ഒരു ഡോക്ടറുടെയും 2 നഴ്സുമാരുടെയും സേവനം ബാവലി ബോഡർ ഫെസിലിറ്റേഷൻ
സെന്ററിൽ ലഭ്യമാക്കിയിട്ടുണ്ട്. ജാഗ്രത പോർട്ടലിൽ റജിസ്റ്റർ ചെയ്തവർക്ക്
മാത്രമാണ് യാത്രാ അനുമതി നൽകുന്നത്. കോവിഡ് പരിശോധനാ സംവിധാനങ്ങളും
ഏർപ്പെടുത്തിയിട്ടുണ്ട്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *