മലമാനിനെ വേട്ടയാടിയ രണ്ട് പേർ അറസ്റ്റിൽ: 80 കിലോയാേളം മലമാനിറച്ചി പിടികൂടി


Ad
മലമാനിനെ വേട്ടയാടിയ രണ്ട് പേർ അറസ്റ്റിൽ: 80 കിലോയാേളം മലമാനിറച്ചി പിടികൂടി

അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കാെണ്ടിമൂല വനത്തിൽ നിന്നും മലമാനിനെ വേട്ടയാടിയ രണ്ട് പേർ അറസ്റ്റിൽ. ബേഗൂർ റേഞ്ച് ഓഫീസർ രാകേഷിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് തിരുനെല്ലി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എം വി ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.ദ്വാരക എം. കെ ഹൗസ് മുസ്തഫ (45), ബത്തേരി അമ്പലവയൽ പടിക്കതൊടി പി.എം ഷഫീർ (30) എന്നിവരാണ് പിടിയിലായത്. തരുവണ പുലിക്കാട് സ്വദേശി സാലിം ഓടി രക്ഷപ്പെട്ടു. ഇവരിൽ നിന്നും തോക്ക്, തിരകൾ, കത്തി, 80 കിലോയോളം മലമാൻ ഇറച്ചിയും പിടികൂടി. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം മാധവൻ, ടി ജെ അഭിജിത്ത്, ജിനു ജെയിംസ്, കെ പി കൃഷ്ണ പ്രകാശ് ഫോറസ്റ്റർമാരായ കെ കെ സുരേന്ദ്രൻ ,വി കെ ദാമോദരൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *