തിരഞ്ഞെടുപ്പ് പരാജയം: മാനന്തവാടിയിൽ കോൺഗ്രസ് പുനർ സംഘടിപ്പിക്കണമെന്ന ആവശ്യം ഉയരുന്നു


Ad
തിരഞ്ഞെടുപ്പ് പരാജയം: മാനന്തവാടിയിൽ കോൺഗ്രസ് പുനർ സംഘടിപ്പിക്കണമെന്ന

ആവശ്യം ഉയരുന്നു
മാനന്തവാടി: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം കെപിസിസി അന്വേഷിക്കണമെന്ന്
സ്ഥാനാർഥിയായിരുന്ന പി.കെ. ജയലക്ഷ്മി തന്നെ ആവശ്യപ്പെട്ടതോടെ സംഘടനാ
തലത്തിൽ സമഗ്ര അഴിച്ച്പണി വേണമെന്ന വാദം ശക്തമാകുന്നു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും വോട്ട് ഗണ്യമായി
ചോർന്നത് സംഘടനാ സംവിധാനത്തിന്റെ അപാകതയാണെന്ന് പ്രവർത്തകർ പറയുന്നു.
പതിവുപോലെ ആരോപണ പ്രത്യാരോപണങ്ങൾക്കും അലമാരിയിൽ വിശ്രമിക്കേണ്ടി വരുന്ന അന്വേഷണ കമ്മിഷൻ റിപ്പോർട്ടുകൾക്കും അപ്പുറം ഫലപ്രദമായ നടപടികള്
വേണമെന്നാണ് പൊതു ആവശ്യം. മാനന്തവാടി നിയോജക മണ്ഡലത്തിൽ പനമരം, മാനന്തവാടി എന്നീ 2 ബ്ലോക്ക് കമ്മിറ്റിയും 12 മണ്ഡലം കമ്മിറ്റികളുമാണ് നിലവിലുള്ളത്. പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി ജിൽസൺ തൂപ്പുംങ്കരയും മാനന്തവാടി
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി വി.വി. നാരായണ വാര്യരും അടുത്തിടെയാണ് ചുമതലയേറ്റത്. നിലവിലുള്ള മണ്ഡലം കമ്മിറ്റികൾ
ചുമതലയേറ്റെടുത്തിട്ട് 6 വർഷം കഴിഞ്ഞു. പല മണ്ഡലം കമ്മിറ്റികളും തികച്ചും
നിർജീവമാണ്. ബ്ലോക്ക് മണ്ഡലം യോഗങ്ങൾ കൃത്യമായി നടക്കാറില്ലെന്നും
ആക്ഷേപമുണ്ട്. പി.കെ. ജയലക്ഷ്മിയുടെ തോൽവിയുടെ പശ്ചാത്തലത്തിൽ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് 3 ഡിസിസി ജനറൽ സെക്രട്ടറിമാരും വാളാട് മണ്ഡലം പ്രസിഡന്റും
സ്ഥാനം രാജിവച്ചിരുന്നു. 10 ഡിസിസി ഭാരവാഹികളാണ് മാനന്തവാടി നിയോജക
മണ്ഡലത്തിൽ ഉള്ളത്. പി.കെ. ജയലക്ഷ്മി കെപിസിസി ജനറൽ സെക്രട്ടറിയും എൻ.കെ.
വർഗീസ് കെപിസിസി സെക്രട്ടറിയുമാണ്. കെപിസിസി, ഡിസിസി ഭാരവാഹികളായി തന്നെ ഒരു ഡസൻ നേതാക്കളും അത്ര തന്നെ മണ്ഡലം കമ്മിറ്റികളും ഉണ്ടെങ്കിലും
നിയമസസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയം തടയാൻ കഴിയാത്തതിൽ
പ്രവർത്തകർ നിരാശരാണ്. എത്രയും വേഗം ബൂത്ത് തലം മുതൽ സമഗ്ര അഴിച്ചുപണി
നടത്തിയില്ലെങ്കിൽ കോൺഗ്രസ് ഇനിയും ക്ഷയിക്കുമെന്ന് പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്. ഗ്രൂപ്പുകൾക്കതീതമായി പ്രവർത്തകരും നേതാക്കളും
ഇക്കാര്യങ്ങൾ കാണിച്ച് കെപിസിസി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *