April 19, 2024

വ്യാപാരികൾ വീട്ടുപടിക്കൽ ക്യാമ്പയിൻ നടത്തി

0
വ്യാപാരികൾ വീട്ടുപടിക്കൽ ക്യാമ്പയിൻ നടത്തി  

കൽപ്പറ്റ: ലോക്ക് ഡൗണിനെ തുടർന്ന് ദുരിതത്തിലായ ചെറുകിട വ്യാപാരികളുടെ ബുദ്ധിമുട്ടുകൾ സർക്കാരുകൾക്ക് മുമ്പിലെത്തിക്കുന്നതിനായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ “ഞങ്ങൾക്കും ജീവിക്കണം” എന്ന മുദ്രാവാക്യത്തിൽ വീട്ടുപടിക്കൽ ക്യാമ്പയിൻ നടത്തി. കഴിഞ്ഞ ഏതാനും വർഷങ്ങളായി തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് പോകുന്ന വ്യാപാര മേഖലക്ക് വീണ്ടും കനത്ത പ്രഹരമാണ് ലോക്ക്ഡൗൺ ഏൽപ്പിക്കുന്നത്. കടകൾ അടച്ചതോടെ ലക്ഷകണക്കിന് വ്യാപാരികളുടെയും തൊഴിലാളികളുടെയും കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. ലോക്ക്ഡൗൺ സമയത്തും കുത്തക കമ്പനികൾക്ക്‌ ഓൺലൈൻ വ്യാപാരത്തിന് നൽകിയ അനുമതി പിൻവലിക്കുക, അടഞ്ഞ് കിടക്കുന്ന കടകളുടെ വാടകയും കറന്റ് ബില്ലും ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുക, ബേങ്ക് ലോണുകൾക്ക് പലിശയിളവോടെ മൊറട്ടോറിയം പ്രഖ്യാപിക്കുക, 
അവശ്യസാധനങ്ങൾ ഒഴികയുള്ള കടകൾക്ക് ആഴ്ച്ചയിൽ മൂന്ന് ദിവസം എങ്കിലും പ്രവർത്തിക്കാൻ അനുവദിക്കുക,
ലോക്ക് ഡൗണിന്റെ പേരിൽ വ്യാപാരികൾക്ക് നേരെ നടക്കുന്ന പോലീസ് അതിക്രമം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ശ്രദ്ധ ക്ഷണിക്കൽ ക്യാമ്പയിൻ നടത്തിയത്.
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *