March 28, 2024

അതിജീവിക്കാം ഒറ്റക്കെട്ടായി : കമൽ പറയുന്നു …..

0
Img 20210515 Wa0017.jpg
അതിജീവിക്കാം ഒറ്റക്കെട്ടായി : കമൽ പറയുന്നു …..
കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാൻ വയനാട് ജില്ലാ കലക്ടർ അദീല അബ്ദുള്ളയുടെ മുന്നിലേക്ക് ചില ആശയങ്ങൾ പങ്കു വെച്ച് ഭിന്നശേഷിക്കാരനും, പൊതുപ്രവർത്തകനുമായ കമൽ പടിഞ്ഞാറത്തറ :
1, വാക്സിനേഷൻ സെന്ററുകളിലെ തിരക്ക് ഒഴിവാക്കി വാർഡ് തലത്തിൽ ക്രമീകരണം ഏർപ്പെടുത്തുക.
2, പ്രായമായവർക്കും , ഭിന്നശേഷിക്കാർക്കും , കുട്ടികൾക്കും വീട്ടിൽ തന്നെ വാക്സിനേഷനുള്ള ക്രമീകരണം ഏർപ്പെടുത്തുക
3, വാർഡുകൾ തമ്മിലും, പഞ്ചായത്ത് അതിർത്തികളും , ജില്ലാ അതിർത്തികളും അടച്ച് യാത്രകൾ കർശനമായി നിരോധിക്കുക.
4, ലോക്ക് ഡൗണിൽ തീർത്തും തൊഴിൽ നഷ്ടപ്പെടുന്നവരെ ഉൾപ്പെടുത്തി വാർഡ് തല ദ്രുതകർമ്മസേന രൂപവത്ക്കരിക്കുക.
5, ഭക്ഷ്യ വസ്തുക്കൾ, മരുന്ന്, മറ്റു അടിയന്തിര ആവശ്യങ്ങൾക്ക് ഇവരുടെ സേവനം പ്രയോജനപ്പെടുത്തുക.
6, പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദ്രുതകർമ്മസേനാംഗങ്ങൾക്ക് മാന്യമായ ഒരു  പ്രതിഫലം ഉറപ്പു വരുത്തുക.
7, കൂടുതൽ അംഗങ്ങൾ ദ്രുതകർമ്മസേനയുടെ ഭാഗമായാൽ ഷിഫ്റ്റായി ജോലി ക്രമീകരണം നടത്തുക.
8, വാർഡിൽ മെമ്പറുടെ നേതൃത്വത്തിലും, പഞ്ചായത്തിൽ ഭരണ സമിതിയുടെ നേതൃത്വത്തിലും കാര്യങ്ങൾ ഏകോപിപ്പിക്കണം.
9, അയൽ വീടുകൾ സന്ദർശിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കണം. തീർത്തും ഒഴിവാക്കാനാവാത്ത ആവശ്യങ്ങൾക്ക് സന്നദ്ദ സേനയുടെ സേവനം പ്രയോജനപ്പെടുത്തുക
10, ലോക്ക് ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട വാഹനങ്ങൾ അതത് വാർഡ്തല സന്നദ്ദ സേനയുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുക. ഡ്രൈവർമാരെ സന്നദ്ദ സേനയുടെ ഭാഗമാക്കുക. അവർക്കും പ്രതിഫലം ഉറപ്പു വരുത്തുക.
11, ഒരു കാരണവശാലും ആളുകൾ കച്ചവട സ്ഥാപനങ്ങൾ സന്ദർശിക്കരുത്. ആവശ്യമായ സാധനങ്ങൾ സന്നദ്ദ സേന വീട്ടിൽ എത്തിക്കുക.
12, വാർഡ് തലത്തിൽ ഏതെങ്കിലും വീടു കേന്ദ്രീകരിച്ചോ, സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചോ കൺട്രോൾ റൂമുകൾ തുറക്കുക. അവിടുത്തെ ഫോൺ നമ്പർ ജനങ്ങളിലെത്തിക്കുക. കൺട്രോൾ റൂമിലേക്ക് വരുന്ന ജനങ്ങളുടെ ആവശ്യങ്ങൾ സന്നദ്ദ സേന വഴി പൂർത്തീകരിച്ച് നൽകുക.
13, കുടുംബശ്രീ വഴി സാമൂഹ്യ അടുക്കളകൾ ആരംഭിച്ച് സന്നദ്ദ സേനാഗംങ്ങൾക്കും , മറ്റു അർഹരായവർക്കും ഭക്ഷണം നൽകുക.
14, പൊതു ഇടങ്ങളിലോ വഴിയോരങ്ങളിലോ ആളുകൾ കൂട്ടം കൂടുകയോ കറങ്ങി നടക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്താൻ സന്നദ്ദ സേന വാർഡ് തല പട്രോളിംങ് നടത്തണം.
15 നിയമം കൈയ്യിലെടുക്കുന്ന സാഹചര്യങ്ങൾ ജനങ്ങളുടെ ഭാഗത്തു നിന്നോ, സന്നദ്ദ സേനയുടെ ഭാഗത്തു നിന്നോ ഉണ്ടാവാതിരിക്കാൻ പോലീസിന്റെ കർശനമായ ഏകോപനം ഓരോ വാർഡിലും ഉണ്ടാവണം. കഴിയുമെങ്കിൽ ഓരോ ഓഫീസർമാർക്കും വാർഡ് തല ഏകോപന ചുമതല നൽകണം.
16, കോവിഡ് , സ്ഥിരീകരിക്കാത്ത വീടുകൾ, വാർഡുകൾ, പഞ്ചായത്ത് എന്നിക്ക് പ്രോത്സാഹന സമ്മാനങ്ങൾ പ്രഖ്യാപിക്കുക.
17, വാർഡിൽ നിന്ന് പുറത്തേക്കോ, പഞ്ചായത്തുകളിലേക്കോ ജില്ല വിട്ടോ യാത്ര ചെയ്യുന്നതിന് പോലീസ് അനുമതി ലഭിച്ചിട്ടുണ്ടെങ്കിൽ സന്നദ്ദ സേനയുടെ വാഹനം മാത്രമെ പ്രയോജനപ്പെടുത്താവൂ ….
18,സ്വന്തമായി വാഹനമുള്ളവർ നിർബന്ധമായും ഒരു സന്നദ്ദ സേനാ വളണ്ടിയറെ കൂടെ കൂട്ടണം. യാത്രികർക്ക് പൊതു ഇടങ്ങളിൽ പരമാവധി സമ്പർക്കമില്ലാതെ നോക്കേണ്ടത് വളണ്ടിയറുടെ ഉത്തരവാദിത്തമാണ്.
19, അടിയന്തിരമല്ലാത്ത എല്ലാ നിർമ്മാണ പ്രവൃത്തികളും നിർത്തി വക്കുക. (വീടുകളിൽ പോലും)
20, നിത്യോപയോഗ സാധനങ്ങൾ അല്ലാത്ത മറ്റു കടകൾ (തുണി, സ്വർണ്ണം, ഹാർഡ് വെയർ : etc…. ) തിരഞ്ഞെടുക്കപ്പെട്ട ദിവസങ്ങളായി ക്രമീകരിക്കുകയും, പ്രവേശനം ഓരോ ദിവസവും ഒന്നോ രണ്ടോ വാർഡുകൾക്കായി നിജപ്പെടുത്തുക.
21, ബാങ്കുകളുടെ പ്രവർത്തനം ഓരോ ദിവസവും വാർഡ് തലത്തിൽ നിജപ്പെടുത്തി സന്ന സേന വഴി ജനങ്ങളെ അറിയിക്കുക.
22, ഓരോ വാർഡിന്റെ സമയം കഴിയുമ്പോളും , സ്ഥാപനങ്ങൾ അണുനശീകരണം നടത്തണം.
23, ലോക്ക് ഡൗൺ പിരിയഡിൽ റേഷൻക്കടയിൽ OTP സിസ്റ്റം ഏർപ്പെടുത്തി സന്നദ്ദ സേന വഴി സാധനങ്ങൾ നൽകുക.
24,കടകളിലെ പൊതുവായ മുറുക്കാൻ നൽകൽ നിരോധിക്കുക. നിയമ ലംഘനം നടത്തുന്നവരിൽ നിന്ന് പിഴ ഈടാക്കുക.
25, സന്നദ്ദ സേനയുടെ വാഹനം അണുനശീകരണം നടത്തുന്നതിനും , സേനാംഗങ്ങൾക്ക് ആവശ്യമായ പ്രതിരോധ സാമഗ്രികൾ നൽകുന്നതിനും വേണ്ട ക്രമീകരണo ചെയ്യണം.
26, പണമിടപാടുകൾക്ക് പരമാവധി ഡിജിറ്റൽ പ്ലാറ്റ്ഫോം പ്രോത്സാഹിപ്പിക്കുക.
27, കുട്ടികളെ പൊതു ഇടങ്ങളിലോ, കടകളിലോ, അയൽ വീടുകളിലോ അയച്ചാൽ മാതാപിതാക്കൾ പിഴ ഒടുക്കണം
28, തീർത്തും നിർദ്ദനമായ ഭവനങ്ങൾക്ക് ഭക്ഷ്യ വസ്തുക്കൾ ആവശ്യമെങ്കിൽ സൗജന്യമായി എത്തിച്ചു നൽകാൻ പൊതുപ്രവർത്തകരുടെ സഹായം തേടാം.
29, പ്രായമായവർക്കും, കുട്ടികൾക്കും മാനസിക അസ്വസ്ഥതകൾ ഉണ്ടാവാതെ നോക്കുന്നതിനും , ഉല്ലാസത്തിനുമുതുകുന്ന പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനും സന്നദ്ദ സേനയുടെ സേവനം പ്രയോജനപ്പെടുത്തുക
30, നമുക്ക് ഒന്നിച്ചു കൈക്കോർക്കാം. ഈ മഹാമാരിയിൽ നിന്ന് കരകയറാൻ … ഒരല്‌പം സഹനവും, ക്ഷമയും നമുക്ക് സ്വന്തമാക്കാം. നമുക്കു വേണ്ടി നമ്മുടെ നാടിനു വേണ്ടി ….എല്ലാവർക്കും നല്ലതു വരട്ടെ. എല്ലാ മുന്നണി പോരാളികളുടെ ത്യാഗത്തേയും, ജീവൻ വെടിഞ്ഞവരുടെ ഓർമ്മകളേയും നെഞ്ചിലേറ്റിക്കൊണ്ട് …. നിങ്ങളിലൊരാൾ …..
കമൽ പടിഞ്ഞാറത്തറ 9947939434
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *