April 19, 2024

കോവിഡ് രണ്ടാം തരംഗം; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനം

0
Img 20210516 Wa0032.jpg
കോവിഡ് രണ്ടാം തരംഗം;  പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനം

മാനന്തവാടി: ജനകീയ പങ്കാളിത്തത്തോടെ കോവിഡ് രണ്ടാം തരംഗം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മാനന്തവാടി മുനിസിപ്പാലിറ്റിയിൽ ചേർന്ന സാമൂഹ്യ സന്നദ്ധ സംഘടനാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി ഭരണ സമിതി വിളിച്ച് കൂട്ടിയ യോഗത്തിൽ എല്ലാ മേഖലയിലും പ്രവർത്തിക്കുന്ന സന്നദ്ധ സാമൂഹ്യ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവർത്തകർ പങ്കെടുത്തു.മുനിസിപ്പൽ ചെയർപേഴ്സൺ സി.കെ.രത്നവല്ലി അദ്ധ്യക്ഷത വഹിച്ചു.

മുനിസിപ്പാലിറ്റിയിലെ എല്ലാ ഡിവിഷനുകളും കൺട്രോൾ റൂം പ്രവർത്തനം ശക്തമാക്കും.
കോവിഡ് ബാധിതരുടെ ചികിത്സക്കാവശ്യമായ എല്ലാ സൗകര്യ ഒരുക്കിയിട്ടുണ്ട്
ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ വകുപ്പിൻ്റെ മെഡിക്കൽ ടീമിൻ്റെ സേവനവും, ഇതിന് പുറമെ സേവന താൽപ്പരരായ വളണ്ടിയർമാരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്.
ഗുരുതരമല്ലാത്ത കോവിഡ് ബാധിതരെയും വീടുകളിൽ താമസിക്കാൻ സൗകര്യമില്ലാത്തവർക്കുമുള്ളവർക്കാണ് ഇവിടെ പ്രവേശനം നൽകുന്നത്.രോഗികളെ കൊണ്ടുവരാനും, വീടുകളിൽ എത്തിക്കുന്നതിന്നുമായി ആംബുലൻസ് അടക്കമുള്ള വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കോ വിഡ് ബാധിതരായ രോഗികളെ ചികിത്സാ ക്കാനായി ഡെമിസിയിലറി കെയർ സെൻ്റർ (ഡി.സി.സി.) മാനന്തവാടി ജി.വി.എച്ച് എസ്.എസ്സിലും, സെൻ്റ് പാട്രിക് സ്കൂളിലും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടെന്നും മുനിസിപ്പൽ അധികൃതർ യോഗത്തിൽ അറിയിച്ചു. മുനിസിപ്പാലിറ്റി ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്. മുനിസിപ്പൽ വൈസ് ചെയർമാൻ പി.വി.എസ്.മൂസ്സ, സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർ പേഴ്സൺമാരായ മാർഗരറ്റ് തോമസ്, അഡ്വ.സിന്ധു സെബാസ്റ്റ്യൻ,
പി.വി.ജോർജ്, കൗൺസിലർഷിബു എന്നിവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *