നഗരസഭക്കെതിരെയുള്ള അടിസ്ഥാനരഹിതമായ ആരോപണം സി.പി.എം അവസാനിപ്പിക്കണം: യു.ഡി.എഫ് മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി


Ad
നഗരസഭക്കെതിരെയുള്ള അടിസ്ഥാനരഹിതമായ ആരോപണം സി.പി.എം അവസാനിപ്പിക്കണം: യു.ഡി.എഫ് മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി

നഗരസഭക്കെതിരെയുള്ള അടിസ്ഥാനരഹിതമായ ആരോപണം അവസാനിപ്പിക്കാൻ സി.പി.എം തയ്യാറാകണമെന്ന് യു.ഡി.എഫ് മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. നഗരസഭയിലെ പ്രതിപക്ഷത്തുള്ള മുൻപ് യു.ഡി.എഫിൽ നിന്ന് പുറത്താക്കിയ കൗൺസിലർ ആണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. ഇത്തരം രാഷ്ട്രീയ പകപ്പോക്കലിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരെ ജനം തിരിച്ചറിയണം. ഇത് പ്രതിഷേധർഹമാണ്. ലോകം കിഴടക്കി മുന്നേറുന്ന കോവിസ് എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിനായി നഗരസഭയിൽ കൺ ടോൾ റൂം, പാവപ്പെട്ടവരെ താമസിപ്പിക്കുന്നതിനായി സെന്റ് പാട്രീക് സ്കൂളിൽ ഡി.സി. സി.യും- രോഗ സാധ്യതയുള്ളവരെയടക്കം കൊണ്ടുപോകുന്നതിനായിവാഹനവും നഗരസഭ ആഴ്ചകൾക്കു മുന്നേ ആരംഭിച്ചിരുന്നു. ഡി.സി.സി.യിൽ താമസിക്കുന്നവർക്ക് മൂന്ന് നേരം ഭക്ഷണം നല്കുന്നു. മുഴുവൻ ഡിവിഷനുകളിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ ആർ.ആർ.ടി രൂപികരിച്ചു നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഇത്തര പ്രവർത്തിക്കുന്ന ഭരണ സമിതി അംഗങ്ങളെയും ഉദ്യോഗസ്ഥ- സംഘടനാ പ്രവർത്തകരെയും അപമാനിക്കുന്ന തരത്തിൽ രാഷ്ട്രീയം മാറ്റിവച്ച് പ്രവർത്തിക്കാൻ സി.പി. എമ്മും. ഇടതുപക്ഷ മെമ്പർമാരും തയ്യാറകണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ യു.ഡി.എഫ് നേതാക്കളായ ഡെന്നിസൺ കണിയാരം, റഷീദ് പടയൻ, ഹുസൈൻ കുഴിനിലം എന്നിവർ പങ്കെടുത്തു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *