June 25, 2026

മിൽമയുടെ പാൽ സംഭരണ നിയന്ത്രണം പിൻവലിക്കണം: പി.കെ. ജയലക്ഷ്മി.

0
By ന്യൂസ് വയനാട് ബ്യൂറോ
മിൽമയുടെ പാൽ സംഭരണ നിയന്ത്രണം പിൻവലിക്കണം: പി.കെ. ജയലക്ഷ്മി.

മാനന്തവാടി: ക്ഷീരകർഷകർ പ്രതിസന്ധിയിലായപ്പോൾ അവരെ സഹായിക്കേണ്ടതിന് പകരം പാൽ സംഭരണത്തിൽ മിൽമ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കണമെന്ന് മുൻ മന്ത്രിയും എ.ഐ.സി.സി. അംഗവുമായ പി.കെ. ജലക്ഷ്മി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വേനൽ മഴ കനത്തതോടെ പാലുൽപ്പാദനം വർദ്ധിച്ചുവെന്ന കാരണത്താൽ സംഭരണത്തിൽ നിയന്ത്രണമേർപ്പെടുത്തുന്നത് പ്രതിഷേധാർഹമാണ്. കാർഷിക മേഖല നഷ്ടത്തിലായപ്പോൾ വയനാട് പോലുള്ള ജില്ലകളിൽ കർഷകർ പിടിച്ച് നിൽക്കുന്നത് ക്ഷീര മേഖലയിൽ നിന്നുള്ള വരുമാനം കൊണ്ടാണ്. ഉല്പാദന ചിലവ് വർദ്ധിപ്പിച്ചതിനാൽ ഈ രംഗത്തുള്ളവരും പ്രതിസന്ധിയിലാണ്. വായ്പയെടുത്തും മറ്റുമാണ് പലരും പശുക്കളെ വാങ്ങി വളർത്തുന്നത്. വയനാട്ടിലെ ഭൂരിഭാഗം കർഷക കുടുംബങ്ങളുടെയും പ്രധാന വരുമാന മാർഗ്ഗമാണിത്. കോവിഡ് പ്രതിസന്ധിയിൽ ക്ഷീര മേഖലക്ക് ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കുകയാണ് മിൽമ ചെയ്യേണ്ടിയിരുന്നത്. അതിന് പകരം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ക്ഷീരകർഷകർക്ക് ഇരുട്ടടി ആയിരിക്കുകയാണന്ന് ജയലക്ഷ്മി കുറ്റപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *