ലോമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു
ലോമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു
കല്‍പ്പറ്റ; ദിനേന നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന ഇരുള്‍ മൂടി കിടന്ന കല്‍പ്പറ്റ മൈതാനി ജംങ്ഷനിൽ ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. നഗരസഭയുടെ വിവിധ ജംഗ്ഷനുകളില്‍ പുതുതായി ലോ മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് മൈതാനി ജംഗ്ഷനില്‍ ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ലൈറ്റിന്റെ
സ്വിച്ച് ഓണ്‍ കര്‍മ്മം നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ അജിത, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. ടി.ജെ ഐസക്ക്, അഡ്വ. എ.പി. മുസ്തഫ, സി.കെ. ശിവരാമന്‍, ജൈനാ ജോയി, വാര്‍ഡ് കൗണ്‍സിലര്‍ കമറുദ്ദീന്‍, കൗണ്‍സിലര്‍മാരായ ആയിഷ പള്ളിയാല്‍, റൈഹാനത്ത് വടക്കേതില്‍, സുഭാഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.





Leave a Reply