October 11, 2026

വീടിന് മുകളിലേക്ക് മരം വീണ് സംഭവം; ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥലം സന്ദർശിച്ചു

0
IMG-20210518-WA0033.jpg
By ന്യൂസ് വയനാട് ബ്യൂറോ
വീടിന് മുകളിലേക്ക് മരം വീണ് സംഭവം; ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥലം സന്ദർശിച്ചു
തവിഞ്ഞാൽ പഞ്ചായത്ത്‌ ഇരുപതാം വാർഡ് ഇരുമനത്തൂരിൽ  കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും കരാടിക്കുഴി കുറ്റിയിൽ കേളുവിന്റെ വീടിന് മുകളിലേക്ക് മരം വീണ് സംഭവ സ്ഥലം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ സന്ദർശിച്ചു. അപകടത്തിൽ പരുക്കേറ്റ കേളുവിൻ്റെ മകൾ അഞ്ചു  (19) വിന് അടിയന്തര സഹായം നൽകാൻ ജില്ലാ കലക്ടറുമായി സംസാരിക്കുകയും തഹസിൽദാരുടെ റിപ്പോർട്ട് സ്വീകരിക്കാനുള്ള നടപടിയും സ്വീകരിച്ചു. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ തവിഞ്ഞാലിലെ ഭീഷണിയായി നിൽക്കുന്ന മറ്റു മരങ്ങൾ മുറിച്ച് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു. ഗ്രാമ പഞ്ചായത്ത പ്രസിഡൻ്റ് ഏൽസി ജോയ്, വൈസ് പ്രസിഡണ്ട് എം.ജി.ബിജു, ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷി രാമൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സൽമ മോയിൻ, അസീസ് വാളാട്, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജോസ് കൈനിക്കുന്നേൽ, വാർഡ് മെമ്പർ ജോബി ജോസഫ്, ജയരാമൻ മഠത്തിൽ, ശശികുമാർ, അജോയ് തുടങ്ങിയവരുടെ ഒപ്പമാണ് സന്ദർശനം നടത്തിയത്
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *