ബാങ്ക്​ ജീവനക്കാർക്ക്​ മുൻഗണനാക്രമത്തിൽ വാക്സിനേഷൻ നൽകണം


Ad
ബാങ്ക്​ ജീവനക്കാർക്ക്​ മുൻഗണനാക്രമത്തിൽ വാക്സിനേഷൻ നൽകണം

കൽപറ്റ: കോവിഡ്​ രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബാങ്ക്​ ജീവനക്കാരെ മുൻഗണനാ വിഭാഗത്തിൽ പെടുത്തി വാക്​സിനേഷൻ നൽകണ​മെന്ന്​ അഖിലേന്ത്യ ബാങ്ക്​ ഓഫീസേഴ്​സ്​ കോൺഫെഡറേഷൻ വയനാട്​ ജില്ലാ സമിതി ജില്ലാ കലക്​ടർ അദീല അബ്​ദുല്ലക്ക്​ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കോവിഡ്​ പോരാളികളായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വിഭാഗമാണ്​ ബാങ്ക്​ ജീവനക്കാർ. സാധാരണക്കാർക്ക്​ ബാങ്കിങ്​ സേവനം മുടങ്ങാതെ നിലനിർത്തുന്നവരായിട്ടും നിർഭാഗ്യവശാൽ വയനാട്​ ജില്ലയിലെ മിക്ക ജീവനക്കാർക്കും വാക്​സിനേഷൻ നൽകിയിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോഗ്യമന്ത്രാലയവും ഇവരെ മുൻഗണന വിഭാഗത്തിൽ ഉൾപെടുത്തണമെന്ന്​ നിർദേശം നൽകിയതാണ്​. ഇത്​ പരിഗണിച്ച്​, ബാങ്ക്​ ജീവനക്കാർക്കായി വാക്​സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്ന്​ ജില്ലാ സെക്രട്ടറി പി.പി മുഹമ്മദ്​ ഇസ്മായിൽ ആവശ്യപ്പെട്ടു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *