July 16, 2026

കബനി നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
കബനി നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
പുൽപ്പള്ളിയിൽ കബനി നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കേരള കർണാടക അതിർത്തിയിലെ കബനി നദിയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന മധ്യവയസ്കൻ്റെ മൃതദേഹമാണ് പുഴയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് മൃതദേഹം പുഴയിൽ കണ്ടെത്തിയത്. തുടർന്ന് പുൽപ്പള്ളി പോലീസിൻ്റെയും ബത്തേരി ഫയർഫോഴ്സിൻ്റെയും നേതൃത്വത്തിൽ മൃതദേഹം കരയ്ക്കടുപ്പിക്കുകയായിരുന്നു. കനത്ത മഴയെ തുടർന്ന് കബനി നദിയിൽ ജലനിരപ്പ് ഉയർന്ന അവസ്ഥയിൽ മൃതദേഹം ഒഴുകിയെത്തിയതാണോയെന്നും സംശയിക്കുന്നു. ആർ ടി പി സി ആർ ടെസ്റ്റിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *