April 25, 2024

അപകട ഭീഷണിയുള്ള മരങ്ങൾ അടിയന്തിരമായി മുറിച്ച് മാറ്റണം

0
*അപകട ഭീഷണിയുള്ള മരങ്ങൾ അടിയന്തിരമായി മുറിച്ച് മാറ്റണം.*

മീനങ്ങാടി – മൂന്നാനക്കുഴി റോഡരികിൽ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിന് സമീപം അപകട ഭീഷണിയുള്ള വീട്ടിമരങ്ങൾ ദുരന്തനിവാരണ നിയമപ്രകാരം ഉടൻ നീക്കം ചെയ്യുന്നതിന് വേണ്ട നടപടിയെടുക്കണമെന്ന് പി.ടി.എ.എക്സിക്യൂട്ടീവ് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. 3000 ൽ പരം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ, 1000 ൽ പരം കുട്ടികൾ പഠിക്കുന്ന ഗവ.എൽ പി സ്ക്കൂൾ, സർക്കാർ ആശുപത്രി, ആയുർവേദ ആശുപത്രി, കൊമേഴ്സ്യൽ ഇൻസ്റ്റിറ്റൂട്ട്, മൃഗാശുപത്രി തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഏതു സമയത്തും അപകടം ഉണ്ടാക്കാവുന്ന മരങ്ങൾ അടിയന്തിരമായി നീക്കം ചെയ്യണമെന്നും റോഡിന് വീതി കൂട്ടി നടപ്പാത നിർമ്മിക്കണമെന്നും എം.പി,എം.എൽ.എ, ജില്ലാ കലക്ടർ, പഞ്ചായത്ത് പ്രസിഡണ്ട് എന്നിവർക്ക് നൽകിയ നിവേദനത്തിലൂടെ യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ പി.ടി.എ.പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ,എസ്.എം.സി ചെയർമാൻ ടി.എം.ഹൈറുദ്ദീൻ, വൈസ് പ്രിൻസിപ്പാൾ സലിൻ പാല, എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *