നഗരസഭക്ക് എതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം: യുഡിഎഫ്


Ad
നഗരസഭക്ക് എതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം: യുഡിഎഫ്

മാനന്തവാടി നഗരസഭക്ക് എതിരേ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ
അടിസ്ഥാനരഹിതങ്ങളായ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് സിപിഎം
പിൻമാറണമെന്ന് യുഡിഫ് ആവശ്യപ്പെട്ടു. മുൻപ് യുഡിഎഫിൽ നിന്ന് പുറത്താക്കിയ നിലവിലെ എൽഡിഎഫ് കൗൺസിലറാണ് ഇതിന് നേതൃത്വം വഹിക്കുന്നത്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരെ ജനം തിരിച്ചറിയണം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അടക്കം മികച്ച പ്രവർത്തനം നടത്തുന്ന ഭരണ സമിതി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും സന്നദ്ധ സംഘടനാ പ്രവർത്തകരെയും
അപമാനിക്കുന്നത് ശരിയല്ല. ദുരന്തമുഖത്ത് രാഷ്ട്രീയം മാറ്റിവച്ച് പ്രവർത്തിക്കാൻ ഇടതുപക്ഷ അംഗങ്ങൾ തയാറാവണമെന്ന് യുഡിഎഫ് നേതാക്കളായ ഡെന്നിസൺ കണിയാരം, റഷീദ് പടയൻ, ഹുസൈൻ കുഴിനിലം എന്നിവർ പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *