പാൽ സംഭരണം നിർത്തിവച്ച നടപടിയിൽ സർക്കാർ ഇടപെടൽ തേടി ഒ.ആർ. കേളു മുഖ്യമന്ത്രിയെ കണ്ടു


Ad
പാൽ സംഭരണം നിർത്തിവച്ച നടപടിയിൽ സർക്കാർ ഇടപെടൽ തേടി ഒ.ആർ. കേളു

മുഖ്യമന്ത്രിയെ കണ്ടു
 വൈകുന്നേരങ്ങളിലെ പാൽ സംഭരണം മിൽമ നിർത്തിവെച്ച
സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിയുക്ത
എംഎൽഎ ഒ.ആർ. കേളു മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. 75403 കർഷകരാണ്
ജില്ലയിൽ പാല് ഉൽപാദനത്തിലൂടെ ജീവിത മാർഗം കണ്ടെത്തുന്നത്. നിലവിൽ
കാലിത്തീറ്റയുടെ വിലവർധനവും ചികിത്സാ ചെലവുകള്ും വർധിച്ചതും ക്ഷീരമേഖലയെ
പ്രയാസത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ കോവിഡിനെ തുടര്ന്നുണ്ടായ
പ്രതിസന്ധിയിൽ മിൽമയോടൊപ്പം സർക്കാർ നേരിട്ട് ഇടപ്പെട്ടാണ് ആശ്വാസ
നടപടികൾ സ്വീകരിച്ചത്. അപ്രകാരം ക്ഷീര മേഖലയിൽ സർക്കാർ നേരിട്ട് ഇടപെട്ട്
നിലവിലെ പ്രതിസന്ധി പരിഹരിക്കണമെന്നും, ക്ഷീരകര്ഷകരെ
സംരക്ഷിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണമെന്നും ഒ.ആര്. കേളു
മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അടിയന്തരമായി നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും, ക്ഷീരകര്‍ഷകരെ സംരക്ഷിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *