തിരുനെല്ലിയിൽ മരം മുറിക്കായി വൻ മാഫിയാ സംഘമെന്ന് പ്രകൃതി സംരക്ഷണസമതി


Ad
തിരുനെല്ലിയിൽ മരം മുറിക്കായി വൻ മാഫിയാ സംഘമെന്ന് പ്രകൃതി സംരക്ഷണസമതി

മാനന്തവാടി താലൂക്കിലെ നോട്ടിഫൈഡ് വില്ലേജായ തിരുനെല്ലിയിലെ പനവല്ലി
കാൽവരി എസ്റ്റേറ്റിൽ നടന്ന മരംമുറി ഒറ്റപ്പെട്ട സംഭവമല്ലെന്നും വടക്കേ വയനാട്ടിൽ മര മാഫിയ അഴിഞ്ഞാടുകയാണെന്നും വയനാട് പ്രകൃതി സംരക്ഷണസമതി
കുറ്റപ്പെടുത്തി. തിരുനെല്ലി വില്ലേജിലെ 5000 ഏക്കറോളം വരുന്ന 20 എസ്റ്റേറ്റുകളിലെ അനേകായിരം കോടി വിലവരുന്ന അഞ്ഞൂറിലധികം വർഷം പഴക്കമുള്ള
അപൂർവ മരങ്ങൾ മുറിച്ചു മാറ്റാൻ ദശാബ്ദങ്ങളായി നടന്നു വരുന്നതും
സമീപകാലത്ത് ശക്തമായതുമായ മരം മാഫിയയുടെ ഗൂഢാലോചനയുടെ ടെസ്റ്റ് ഡോസാണിത്. തിരുനെല്ലി ബ്രഹ്മഗിരി ബി എസ്റ്റേറ്റിലെ 2000ത്തിലധികം വീട്ടി ഉൾപ്പെടെ
20,000 മരങ്ങൾ നമ്പറിട്ട് വെട്ടാനുള്ള അനുമതി കാത്തിരിക്കയാണ്. യോഗത്തിൽ
എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. ബാബു മൈലമ്പാടി, രാമകൃഷ്ണൻ തച്ചമ്പത്ത്, എം.
ഗംഗാധരൻ, തോമസ് അമ്പലവയൽ, പി.എം. സുരേഷ് , സി.എസ്. ഗോപാലകൃഷ്ണൻ, അജി കൊളോണിയ, സണ്ണി മരക്കടവ് എന്നിവർ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *