April 23, 2024

സമ്പര്‍ക്കത്തിലായവര്‍ നിരീക്ഷണത്തില്‍ പോകണം

0
*സമ്പര്‍ക്കത്തിലായവര്‍ നിരീക്ഷണത്തില്‍ പോകണം*

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
 മെയ് 17 വരെ മേപ്പാടി കെ ബി മാർജിൻ ഫ്രീ സൂപ്പർമാർക്കെറ്റിലും മെയ് 15 വരെ മാനന്തവാടി
വയനാട് ഹോട്ടലിലും ,മേപ്പാടി
തൊള്ളായിരം കണ്ടി എസ്റ്റേറ്റിലും ജോലി ചെയ്ത വ്യക്തികൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അഘോര പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ മെയ് 18 വരെ ജോലി ചെയ്ത വ്യക്തിയ്ക്കും, പൊഴുതന അച്ചൂർ എസ്റ്റേറ്റിലും,
കുറിച്ചർമാല എസ്റ്റേറ്റിലും മെയ് 19
ജോലി ചെയ്ത വ്യക്തികളും പോസിറ്റീവാണ്. വരദൂർ പാൽ സൊസൈറ്റിയിൽ മെയ് 17 വരെ ജോലി ചെയ്ത വ്യക്തിയും പോസിറ്റീവായി. തോണിച്ചാൽ
അമ്മാ ക്വാർട്ടേഴ്‌സിൽ പോസിറ്റീവായ വ്യക്തികൾക്ക് ക്വാർട്ടേഴ്സിൽ ധാരാളം സമ്പർക്കം ഉണ്ട്.
അഞ്ചുകുന്ന് കൊല്ലത്താൻകുഴി കോളനി , നെടുമ്പാലക്കുന്ന് കോളനി, പച്ചിലക്കാട് ആലിൻചോട്ടിൽ കോളനി, അറുവാൾ കാച്ചെട്ടികര കോളനി, വെള്ളേരിക്കുന്നു കോളനി ,താഴേ തളപ്പുഴ കോളനി കൈതക്കുഴി ,നാലു സെന്റ് കോളനി ,കുട്ടമംഗലം പഴശ്ശി കോളനി,പുറ്റാട് മലച്ചംകൊല്ലി കോളനി , മുട്ടിൽ പഴശ്ശി കോളനി മണ്ടാട് , കല്ലൂർകുന്നു കോളനി വള്ളുവടി , ബത്തേരി പൂവഞ്ചി കോളനി, അമ്പലക്കുന്നു കോളനി ,തിരുനെല്ലി റസ്സൽ കുന്നു കോളനി,തുപ്പാറ കോളനി എന്നിവിടങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായി അധികൃതർ അറിയിച്ചു.സമ്പര്‍ക്കമുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *