തൃശ്ശിലേരിയിൽ കാട്ടാന ശല്യം രൂക്ഷം; വാഴ കൃഷി നശിപ്പിച്ചു.


Ad
തൃശ്ശിലേരിയിൽ കാട്ടാന ശല്യം രൂക്ഷം; വാഴ കൃഷി നശിപ്പിച്ചു. 

മാനന്തവാടി തൃശ്ശിലേരി മുത്തുമാരി കാരാപറമ്പിൽ ഷാജിയുടെ നാനുറോളം വെട്ടാറായ നേന്ത്രവാഴകളാണ് കഴിഞ്ഞ രാത്രി കാട്ടാനകൂട്ടം നശിപ്പിച്ചത്. വിൽപ്പന നടത്തി അഡ്വാൻസ് വാങ്ങി വില ഉപ്പിച്ച ആയിരം കിലോയോളം കായകളാണ് കാട്ടാനകൾ നശിപ്പിച്ചത്. ആനയിറങ്ങിയ സമയം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും ആരും വന്നില്ലന്ന് ഷാജി പറഞ്ഞു. പ്രദേശത്ത് വാച്ചർമാർ കാവൽ ഉണ്ടെങ്കിലും ഫലപ്രദമല്ലെന്നും ഷാജി. അടിയന്തരമായി പ്രദേശത്ത് പ്രദേശവാസികളെ കാവൽ ഏർപെടുത്തണമെന്ന് ആവിശ്യമുയരുന്നുണ്ട്. ബാങ്കിൽ നിന്ന് എടുത്ത ലോണടക്കാൻ നിവൃത്തിയില്ലെന്നാണ് കുടുംബം പറയുന്നത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *