വനത്തിൽ വിത്തേറ് സംഘടിപ്പിച്ച് വനം വകുപ്പ്


Ad
വനത്തിൽ വിത്തേറ് സംഘടിപ്പിച്ച് വനം വകുപ്പ്

മാനന്തവാടി: കേരളത്തിലാദ്യമായി മുളവിത്ത് മണ്ണിൽ പാെതിഞ്ഞ് വനത്തിലേക്ക് എറിഞ്ഞ് വൈൽഡ് ലൈഫ്. വയനാട് വന്യജീവി സങ്കേതത്തിലെ തോൽപെട്ടി ബാവലി മുത്തങ്ങ എന്നീ ഉൾകാട്ടിലേക്കാണ് മുള ഉൾപെടെയുള്ള വിവിധ തരം വൃക്ഷ വിത്തുകൾ നൂറ് മീറ്റർ അകലത്തിൽ എറിയുന്നത്. 25000 വിത്തുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ ഡി എഫ് ഒ നരേന്ദ്ര ബാബുവിൻ്റെ നേതൃത്വത്തിൽ ചെയ്യുന്നത്. തോൽപെട്ടിയിൽ 2500 ബാവിലിയിൽ 2500 ബാക്കി മുത്തങ്ങയിലും ബത്തേരി റെയിഞ്ചുകളിലാണ് വിത്തുകൾ കാട്ടിലേക്ക് എറിയുന്നത്. ഫിലിപ്പൻസ് വാനത്തിലാണ് ആദ്യം ഈ സംഭവം നടത്തിയത്. ഇതിന് പുറമേ കമ്യുണിസ്റ്റ് പച്ചയും വേരോടെ പറിക്കുന്ന പദ്ധതിയും ചെയ്യുന്നുണ്ട്. വൈൽഡ് ലൈഫ് അസിസ്റ്റന്റ് വാർഡൻ പി സുനിൽ, ഡെപ്യൂട്ടി റെയിഞ്ചർ അബ്ദുൾ ഗഫൂർ എന്നിവരുടെ നേതൃത്വത്തിലാണ് നാല് ദിവസത്തെ വിത്തേറ് നടത്തുന്നത്. സ്റ്റേഷനിലെ ഫോറസ്റ്റ് വനിത ഓഫീസർമാർ മറ്റ് ഫോറസ്റ്റർമാർ വാച്ചർമാർ ഇ ഡി സി പ്രവർത്തകർ എന്നിരും സംഘമായാണ് വനത്തിലെ പുതിയ പരീക്ഷണ ജോലി നടത്തുന്നത്

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *