വീട്ടകം വിദ്യാലയമാക്കാൻ ഒരുങ്ങി കൽപ്പറ്റ എച്ച് ഐ എം യു പി സ്കൂൾ


Ad
വീട്ടകം വിദ്യാലയമാക്കാൻ ഒരുങ്ങി കൽപ്പറ്റ എച്ച് ഐ എം യു പി സ്കൂൾ

കല്പറ്റ: ജാഗ്രതയുടെ കരുതലിൽ വീട്ടകം വിദ്യാലയം ആക്കാം എന്ന പ്രമേയവുമായി കൽപ്പറ്റ എച്ച് .ഐ .എം .യു. പി. സ്കൂളിന്റെ ആഭിമുഖ്യത്തിൽ വീട് കേന്ദ്രീകരിച്ച് പഠനപ്രവർത്തനങ്ങൾ കോർത്തിണക്കി വിദ്യാർത്ഥികളുടെ മാനസിക വൈകാരിക സംഘർഷങ്ങൾക്ക് സാന്ത്വനം പകർന്ന് നൽകുന്നതിനുമായി പദ്ധതികൾ ആവിഷ്കരിച്ചു.
പ്രവർത്തനത്തിന്റെ ആദ്യഘട്ടമായി വിദ്യാലയത്തിലെ മുഴുവൻ രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് രക്ഷാകർതൃ സ്നേഹസംഗമം ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കും. പ്രസ്തുത പരിപാടിയിൽ വീട്ടിൽ ഒതുങ്ങിക്കൂടുന്ന കുട്ടികളെ അരികെ നിർത്തിയും കൂടെ കൂട്ടിയും ചെയ്യിപ്പിക്കാവുന്ന ചില പ്രായോഗിക പരിശീലനങ്ങൾ അധ്യാപകർ പങ്കുവെക്കും. 
ചിത്രം വരയ്ക്കാൻ, പച്ചക്കറി അരിയാൻ കൂട്ടാം, ന്യൂസ് പേപ്പർ വായിക്കാൻ കളിപ്പാട്ടങ്ങൾ നിർമ്മിക്കാൻ, പാചക കാര്യങ്ങളിൽ കൂട്ടാളികൾ ആക്കാൻ, വാർത്ത, കഥ എന്നിവ വായിച്ച് സ്വയം കുറിപ്പ് എഴുതാൻ പറയുക ,കഥ പറയൽ കവിതകൾ ചൊല്ലി അവയുടെ ഓഡിയോ കേൾപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും കുട്ടികൾ തയ്യാറാക്കിയ രചനകളും പ്രവർത്തനങ്ങളും
കുട്ടികളുടെ ചാനലിലേക്ക് അയച്ചു നൽകൽ, കഥാപുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിക്കുക, 
വായിച്ച കഥകൾ അഭിനയിച്ചു വീഡിയോ റെക്കോർഡ് ചെയ്യുക തുടങ്ങി
രക്ഷിതാക്കൾ കുട്ടികളോടൊപ്പം നിന്ന് ചെയ്യിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *