May 4, 2024

കോവിഡ് രോഗപ്രതിരോധം: ഗോത്ര ഊരുകളില്‍ മൊബൈല്‍ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തും.

0
കോവിഡ് രോഗപ്രതിരോധം: ഗോത്ര ഊരുകളില്‍ മൊബൈല്‍ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തും.

 കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ ഗോത്ര വിഭാഗങ്ങളെയും കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെക്കുന്നതിനായി മൊബൈല്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കാന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി 43 ഊരുകളിലും തയ്യാറെടുപ്പുകള്‍ വേഗത്തിലാക്കാന്‍ ഭരണ സമിതി അംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍, എസ്.ടി. പ്രമോട്ടര്‍മാര്‍, ആരോഗ്യ വകുപ്പ്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, മറ്റ് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം പ്രത്യേകം ചേരുകയുണ്ടായി. 
   കോവിഡ് വാക്‌സിന്‍ എത്തുന്നതോടെ രോഗപ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ ഊരുകളില്‍ തുടങ്ങും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകളുമായി ഊരുകളില്‍ നേരിട്ടെത്തി സമ്പൂര്‍ണ്ണ കുത്തിവെപ്പ് നടത്താനാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്.
     ഊരുകളില്‍ രോഗലക്ഷണമുള്ളവരെ കണ്ടെത്തി മറ്റുള്ളവരിലേക്ക് വ്യാപിക്കാതിരിക്കാന്‍ മുന്‍കരുതലായി മുണ്ടേരി ഡി.സി.സിയിലേക്ക് മാറ്റി താമസിപ്പിക്കുന്നുണ്ട്. രോഗവ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനായി ഗോത്ര ഊരുകളിലെ കോവിഡ് ബാധിതരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കൗണ്‍സിലര്‍മാര്‍,ആശവര്‍ക്കര്‍,എസ്.ടി.പ്രമോട്ടര്‍ എന്നിവരെ അറിയിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *