November 8, 2026

മാതൃകയായി പൾസ് പിണങ്ങോട് യൂണിറ്റ്

0
IMG-20210524-WA0024.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാതൃകയായി പൾസ് പിണങ്ങോട് യൂണിറ്റ്
പൾസ് കേരള ടീമിന്റെ  ഭാഗമായി പൾസ് പിണങ്ങോട് വയനാംകുന്ന് യൂണിറ്റിന്റെ  നേതൃത്വത്തിൽ മതിലിടിഞ്ഞ് വീണ് തടസപ്പെട്ട നടപ്പാത പുനസ്ഥാപിച്ചു. തെങ്ങുംക്കണ്ടി പ്രദേശത്ത് കഴിഞ്ഞ ദിവസം പെയ്ത  പേമാരിയെ തുടർന്ന് സ്വകാര്യ വ്യക്തിയുടെ മതിൽ ഇടിഞ്ഞു വിഴുകയും പ്രദേശവാസികളുടെ കാൽനടയാത്ര സൗകര്യം പോലും തടസപ്പെടുകയും ചെയ്തു. ഇതു ശ്രദ്ധയിൽപ്പെട്ട രണ്ടാം വാർഡ് മെമ്പർ സി.മമ്മി പൾസ് യൂണിറ്റിനെ വിവരമറിയിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ രണ്ടാം വാർഡ് മെമ്പറുടെയും യൂണിറ്റ് പ്രസിഡന്റ് സഞ്ജിത്തിന്റെയും സെക്രട്ടറി സുലൈമാന്റെയും നേതൃത്വത്തിൽ യൂണിറ്റിലെ എല്ലാ മെമ്പർമാരുടെയും സഹകരണത്തോടെ കാൽനടയാത്ര സൗകര്യം ചെയ്ത് കൊടുത്തു. ഒന്നാം വാർഡ് മെമ്പർ സുധ അനിൽ, പൾസ് ജനറൽ സെക്രട്ടറി സലീം എന്നിവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *