April 25, 2024

പെയ്ഡ് ക്വാറന്റൈന്‍ കേന്ദ്രങ്ങളായി ഹോട്ടലുകള്‍ ഏറ്റെടുത്തു

0
*പെയ്ഡ് ക്വാറന്റൈന്‍ കേന്ദ്രങ്ങളായി ഹോട്ടലുകള്‍ ഏറ്റെടുത്തു*

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാതെ ജില്ലയിലേക്ക് എത്തുന്നവര്‍ക്ക് നിരീക്ഷണത്തില്‍ കഴിയുന്നതിനായി പെയ്ഡ് ക്വാറന്റൈന്‍ കേന്ദ്രളായി ഹോട്ടലുകള്‍ ഏറ്റെടുത്തു. സംസ്ഥാന അതിര്‍ത്തിയായ മുത്തങ്ങയ്ക്ക് സമീപമുള്ള സ്വാകര്യ ഹോട്ടലുകളാണ് ജില്ലാ കലക്ടര്‍ ഏറ്റെടുത്തത്. 
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ മൂലഹള്ളി ചെക്‌പോസ്റ്റില്‍ എത്തുന്നവരെ നൂല്‍പ്പുഴ പി.എച്ച്.സിയില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. പരിശോധന ഫലം ലഭിക്കുന്നത് വരെ നിരീക്ഷണത്തില്‍ കഴിയുന്നതിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഹോട്ടലുകള്‍ ഏറ്റെടുത്തത്. സന്ദര്‍ശകര്‍ തന്നെ ഇതിന് പണം നല്‍കണം. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ജില്ലയിലെ കൃഷിക്കാര്‍, കൂലിപ്പണിക്കാര്‍ തുടങ്ങി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഉചിതമായ രേഖകള്‍ സമര്‍പ്പിക്കുന്ന സാഹചര്യത്തില്‍ പണം നല്‍കാതെ നിരീക്ഷണത്തില്‍ കഴിയുന്നതിന് ആവശ്യമായ സൗകര്യം തഹസില്‍ദാര്‍ ഏര്‍പ്പെടുത്തും. ഇതര ജില്ലകളിലുള്ളവര്‍ക്ക് സൗജന്യ നിരീക്ഷണത്തിന് സൗകര്യം അനുവദിക്കില്ല. 
അതിര്‍ത്തിയില്‍ നടത്തുന്ന കോവിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുന്ന വ്യക്തികളെ തദ്ദേശ സ്ഥാപനങ്ങളെ അറിയിച്ച് സി.എഫ്.എല്‍.ടി.സി അല്ലെങ്കില്‍ ഡി.സി.സിയില്‍ പ്രവേശിപ്പിക്കുന്നതാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും കോവിഡ് 19 ജാഗ്രാതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. 
പെയ്ഡ് ക്വാറന്റൈന്‍ കേന്ദ്രങ്ങളായി ഏറ്റെടുത്ത ഹോട്ടലുകളുടെ പേരും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരും:
. വൈല്‍ഡ് വെസ്റ്റ് റിസോര്‍ട്ട് – 8122973821
. വൈല്‍ഡ് ടസ്‌ക്കര്‍ റിസോര്‍ട്ട് – 9387444440
. ഗ്രീന്‍ ട്രീസ് റിസോര്‍ട്ട് – 9544250037
. ഡ്രീം നെസ്റ്റ് റിസോര്‍ട്ട് – 9207453209
. വയനാട് ഫോര്‍ട്ട് – 9446823881
. ബാംബൂ ഗ്രൂം – 7025994352
. ഒലിവ് റസിഡന്‍സി – 6238748408
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *