പള്‍സ് ഓക്സീമീറ്ററുകള്‍, പി.പി.ഇ കിറ്റ് എന്നിവ കൈമാറി


Ad
*പള്‍സ് ഓക്സീമീറ്ററുകള്‍, പി.പി.ഇ കിറ്റ് എന്നിവ കൈമാറി*
പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പള്‍സ് ഓക്സിമീറ്ററുകളും, പി പി ഇ കിറ്റുകളും ഗ്രാമപഞ്ചായത്തിന് കൈമാറി. ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം തുടരണം ജാഗ്രത പദ്ധതിയുടെ ഭാഗമായാണ് സാധനങ്ങള്‍ കൈമാറിയത്. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍, സെക്രട്ടറി വി.ഡി. തോമസ് എന്നിവര്‍ ചേര്‍ന്ന്് ഏറ്റുവാങ്ങി. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭന സുഗു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോളി നരിതൂക്കി, ശ്രീദേവി മുല്ലക്കല്‍, എം.ടി. കരുണാകരന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്‍ ജയരാജ്, പ്രോഗ്രാം ഓഫീസര്‍ ദിനേശ് കുമാര്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാരായ മിലിയ സൂസണ്‍, എല്‍ദോ, നിയ ജേക്കബ്, നന്ദന ബാബു, അശ്വിന്‍ കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *