സാമിപ്യം” അധ്യായന വർഷ മുന്നൊരുക്കവുമായി മാനന്തവാടി ബി.ആർ.സി


Ad
മാനന്തവാടി: കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ സ്‌കൂളിലെത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ പ്രയാസപ്പെടുന്ന വിദ്യാര്‍ത്ഥികളിലേക്കും രക്ഷിതാക്കളിലേക്കും  സാന്ത്വനവിളികളുമായി സമഗ്ര ശിക്ഷ കേരള (എസ്.എസ്.കെ) വയനാട് ജില്ലയുടെ ഭാഗമായ മാനന്തവാടി ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ സജീവമാണ്.  മാനന്തവാടി താലൂക്കിലെ 102 സര്‍ക്കാര്‍എയിഡഡ് സ്‌കൂളുകള്‍ക്കും പ്രീെ്രെപമറി മുതല്‍ പ്ലസ്ടൂ വരെയുള്ള കുട്ടികള്‍ക്കുമായിവിദ്യാഭ്യാസ പിന്തുണ സഹായങ്ങള്‍ 'സാമീപ്യം' എന്ന പദ്ധതിയില്‍ 'അറിവ്,അരികെ,ആരോഗ്യം,ആനന്ദം' എന്ന മുദ്രാവാക്യത്തോടെ ഒരുക്കുന്നത്.ഇതിന്റെ ആദ്യഘട്ടമെന്ന നിലക്ക് മാനന്തവാടി ബി.ആര്‍.സി ഏറ്റെടുത്തത് ടെലിഫോണ്‍ വിവരശേഖരണം,കൗണ്‍സിലിംഗ് എന്നീ പരിപാടികളാണ്. മുഴുവന്‍ വിദ്യാര്‍ത്ഥികളെയും നേരിട്ട് വിളിക്കുകഎന്ന സാമീപ്യം പരിപാടി  ജില്ലയിലും സംസ്ഥാനതലത്തിലും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. മെയ് 25 നും 30 നും ഇടക്ക്എല്ലാ സ്‌കൂളിലേയും ക്ലാസ്സ് അധ്യാപികമാര്‍ തങ്ങളുടെ ക്ലാസ്സില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നവരും ഈ വര്‍ഷം പുതുതായി വരുന്നവരുമായ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും നേരിട്ട് വിളിച്ച് വിവരശേഖരണം നടത്തി. വകുപ്പിന് സ്‌ക്കൂള്‍ മേലധികാരികള്‍ വഴി മെയ് 31 ന് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ സംസ്ഥാന ഡയറക്ടറുടെ ഔദ്യോഗിക നിര്‍ദ്ദേശവും വന്നിട്ടുണ്ട്.
 സാധാരണ ഗതിയില്‍ ജൂണ്‍ മാസം പ്രവേശനോത്സവത്തോടെ ആരംഭിക്കേണ്ടിയിരുന്ന അധ്യായനപ്രവര്‍ത്തനങ്ങള്‍,കഴിഞ്ഞ വര്‍ഷം മുതല്‍ കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തില്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. സാധ്യമായ മാര്‍ഗത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം കേരളത്തിലൊട്ടാകെ ഏറ്റെടുത്തതാണ് 'ഫസ്റ്റ്‌ബെല്‍' എന്ന പേരില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നേതൃത്വം നല്കി 'കൈറ്റ് വിക്ടേഴ്‌സ്' ചാനലിലൂടെ സംപ്രേഷണം ചെയ്ത വീഡിയോ ഡിജിറ്റല്‍ ക്ലാസുകള്‍.വീടുകളിലും പൊതുപഠനകേന്ദ്രങ്ങളിലും ഇരുന്നാണ് വിദ്യാര്‍ത്ഥികള്‍ ഈ ക്ലാസുകള്‍ വീക്ഷിച്ചിരുന്നത്. ഇതിന്റെ മുന്നോടിയായി പൊതു പഠനകേന്ദ്രങ്ങളില്‍ സാങ്കേതിക പഠനസൗകര്യങ്ങള്‍ ജനകീയമായാണ് കഴിഞ്ഞതവണ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇടപെട്ട് ഒരുക്കിയിരുന്നത്. മാനന്തവാടി താലൂക്കിലാവട്ടെ ഒ.ആര്‍ കേളു എം.എല്‍.എയുടെ നേതൃത്വത്തില്‍ 'ഹലോ സ്്കൂള്‍' എന്ന പേരില്‍ ഓണ്‍ലൈന്‍ പഠനസൗകര്യങ്ങള്‍  തദ്ദേശഭരണകൂടങ്ങളും അധ്യാപകരും മറ്റു സാമൂഹ്യസന്നദ്ധ സംഘടനകളും ചേര്‍ന്ന്  കഴിഞ്ഞ വര്‍ഷം പ്രാബല്യത്തില്‍ വരുത്തിയിരുന്നു.
ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 48,700 കുട്ടികളില്‍ 5743 വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരുവിധത്തിലും വീടുകളിലിരുന്ന് ഇത്തരം ക്ലാസുകള്‍ കാണാന്‍ സൗകര്യമില്ല എന്ന് കണക്കെടുപ്പിലൂടെ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊതുപഠനകേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നത്. താലൂക്കിലെ ആറ് പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലും പ്രത്യേകം വിദ്യാഭ്യാസ കമ്മിറ്റികള്‍ ചേര്‍ന്ന് വാര്‍ഡ്തല വിദ്യാഭ്യാസ സമിതികള്‍ക്ക് രൂപം നല്കുകയായിരുന്നു. ഓരോ വാര്‍ഡിലെയും അംഗന്‍വാടികള്‍, സാംസ്‌കാരിക നിലയങ്ങള്‍, വായനശാലകള്‍, മദ്രസകള്‍ തുടങ്ങിയ ഇടങ്ങളില്‍ വൈദ്യുതിയും ടെലിവിഷനും കേബിള്‍ കണക്ഷനും ഇരിപ്പിടങ്ങളും പ്രാദേശികമായും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും ജനകീയമായി ഒരുക്കുകയായിരുന്നു 'ഹലോ സ്‌കൂള്‍' പദ്ധതി. '
മാനന്തവാടി താലൂക്ക് പരിധിയില്‍ മാത്രം ഇത്തരത്തില്‍ 531 പൊതുപഠനകേന്ദ്രങ്ങള്‍ ഒരുക്കുകയുണ്ടായി. സംസ്ഥാനതലത്തില്‍ തന്നെ ഇത്രയധികം പൊതുപഠനകേന്ദ്രങ്ങള്‍ ഒരുക്കിയ ഏക ബി.ആര്‍.സിയും മാനന്തവാടിയായിരുന്നു. പ്രത്യേക ചുമതലകള്‍ അധ്യാപകര്‍ക്കും വിദ്യാവളണ്ടിയര്‍മാര്‍ക്കും നല്കിയാണ് ഇത്തരം കേന്ദ്രങ്ങള്‍ കഴിഞ്ഞ വര്‍ഷം നടത്തിയിരുന്നത്. 778 ടെലിവിഷനുകള്‍ 153 വാര്‍ഡുകളിലായി ബി.ആര്‍.സി.തലത്തില്‍ പുതുതായി നല്‍കിയിരുന്നു.ഗോത്ര വിഭാഗം, ഭിന്നശേഷി എന്നിങ്ങനെയുള്ള പ്രത്യേക പിന്തുണ നല്‍കേണ്ടിയിരുന്നവരില്‍ അരിവാള്‍രോഗം ബാധിച്ചവരും അനാഥരുമായ വിദ്യാര്‍ത്ഥികളെ പ്രത്യേകം കണ്ടെത്തിസമഗ്രശിക്ഷാകേരളം പഠന ഉപകരണം എന്ന നിലക്ക് താലൂക്കില്‍ 21 വിദ്യാര്‍ത്ഥികള്‍ക്ക് ടാബ്ലറ്റുകളും ബി.ആര്‍.സി  നല്‍കിയിരുന്നു.കോവിഡിന്റെ രണ്ടാം തരംഗം വീണ്ടും കാര്യങ്ങള്‍ വഷളാക്കിയതിനാല്‍ നേരത്തെ ധരിച്ചതുപോലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്തി അധ്യായനം നടത്താന്‍ ഇനിയും കഴിയുന്ന സാഹചര്യം ഒരുക്കിയിട്ടില്ല. 'വഴികാട്ടി', 'പഠനമികവ് രേഖ' എന്നിങ്ങനെ കഴിഞ്ഞ അധ്യായനവര്‍ഷ പാഠഭാഗങ്ങളിലെ ഫോക്കസ് ഏരിയ കേന്ദ്രീകരിച്ചുള്ള പഠനപ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ നിന്നും ചെയ്തുവരികയാണ്.
 പഠനമികവ് രേഖകളുടെ വിഷയങ്ങള്‍ തിരിച്ചുള്ള ബുക്ക്‌ലൈറ്റുകളും ആക്ടിവിറ്റി കാര്‍ഡുകളും കുട്ടികളുടെ വീടുകളില്‍ എത്തിക്കാന്‍ തുടങ്ങിയപ്പോഴാണ് മെയ് മാസത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെടുന്നത്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ പഠനമികവ് രേഖകളുടെ ഡിജിറ്റല്‍ പി.ഡി.എഫ്  കോപ്പികള്‍ കൈറ്റ് (കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജുക്കേഷന്‍) വയനാടുമായി സഹകരിച്ച് സ്‌കൂള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ വിഷയാടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് എത്തിച്ച് നല്കാന്‍ ബി.ആര്‍.സി മുന്‍കയ്യെടുത്തിരുന്നു.ഇതിന്റെ തുര്‍ച്ചര്‍ക്കും മോണിറ്ററിങ്ങിനുമായിപ്രത്യേകം വാട്‌സ്ആപ്പ് കോര്‍ഡിനേഷന്‍ ഗ്രൂപ്പുകളും പഞ്ചായത്തടിസ്ഥാനത്തില്‍രൂപീകരിച്ച്, സക്രിയമായി ഇടപെട്ടിട്ടുണ്ട്. വീടുകളിലിരിക്കുന്ന കുട്ടികളെ വിളിച്ച് കുശലാന്വേഷണം, ആരോഗ്യകാര്യങ്ങള്‍, വീട്ടുകാര്യങ്ങള്‍, അധ്യായനകാര്യങ്ങള്‍, ആശംസകള്‍ എന്നിവ നല്കി എല്ലാ അര്‍ത്ഥത്തിലും രക്ഷിതാവിനും കുട്ടികള്‍ക്കും മാനസികപിന്തുണയും തുടര്‍ അധ്യായന വര്‍ഷത്തിലെ ഒരുക്കത്തിനുളള ക്രമീകരണങ്ങളും, കരിയര്‍ ഗൈഡന്‍സും, ഏകജാലകപ്രവേശന സഹായവും ഒരുക്കിയെടുക്കുകയാണ് 'സാമീപ്യം' ലക്ഷ്യം വെക്കുന്നത്. ഇത്തരം ഇടപെടല്‍ വിദ്യര്‍ത്ഥികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനും വിദ്യാഭ്യാസ തുടര്‍ച്ചയുണ്ടാകാനും സാന്ത്വനം നല്കാനും കഴിയുന്നു എതാണ് വ്യത്യസ്ത തലങ്ങളിലുള്ള 4860 വിദ്യാര്‍ത്ഥികളെ വിളിച്ചപ്പോള്‍ ബോധ്യപ്പെട്ടത്. ബ്ലോക്ക് റിസോഴ്‌സ് സെന്ററിലെ താലൂക്ക് കോഡിനേറ്റര്‍, ട്രെയിനര്‍മാര്‍, ക്ലസ്റ്റര്‍ കോഡിനേറ്റര്‍മാര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, വിദ്യാവളണ്ടിയര്‍മാര്‍, സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍, ഗോത്രബന്ധു (മെന്റര്‍) അധ്യാപികമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 112 ബി.ആര്‍.സി പ്രതിനിധികള്‍ ചേര്‍ന്ന് ഇവ വിശകലനം ചെയ്യുകയും പ്രായോഗിക തുടര്‍ പിന്തുണാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്താന്‍ പദ്ധതി തയ്യാറാകുകയുമാണ്. മേല്‍ കാര്യങ്ങള്‍ ഏകോപ്പിക്കാന്‍ 102 സ്‌കൂളുകളും 153 വാര്‍ഡുകളുടെ പ്രതിനിധികളും ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ ഹെല്‍പ് ഡെസ്‌ക്ക് സംവിധാനവും ബി.ആര്‍.സി ക്രമീകരിച്ചിട്ടുണ്ട്.
 
അധ്യായനവര്‍ഷാരംഭ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക അറിയ്പ്പ് വന്നിരുന്നു. കുട്ടികളുടെ ക്ലാസ് കയറ്റം, വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്കല്‍ , പുതിയ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കല്‍ എന്നിവയെല്ലാം ഓണ്‍ലൈനില്‍ ഏറ്റവും എളുപ്പത്തില്‍ നല്കി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് അവബോധം നല്കാനായി സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതികളും, സ്‌കൂള്‍ റിസോഴ്‌സ് ഗ്രൂപ്പുകളും ഓണ്‍ലൈനില്‍ ചേരാനും വിഷയ ഗ്രൂപ്പുകളുടെ ക്ലാസ് പി.ടി.എയും ചേര്‍ന്ന് വിവരശേഖരണം നടത്താനും അധ്യാപകര്‍ കുട്ടികളെ നേരിട്ട്് വിളിക്കാനും നിര്‍ദ്ദേശമുണ്ട്. ഓണ്‍ലൈന്‍ പഠനസൗകര്യപ്പെടുത്തലിന് പുറമെ ഇപ്രാവശ്യം മുഴുവന്‍ അധ്യാപകരും സ്‌കൂളില്‍ എത്തണമെന്ന നിര്‍ദ്ദേശവും പൊതുവിദ്യാഭ്യാസ വകുപ്പിന് മുമ്പില്‍ വന്നിട്ടുണ്ട്. അധ്യാപകവിദ്യാര്‍ത്ഥി ജൈവബന്ധം ഉണ്ടാകാനും, നിലവിലെ പരിമിതി മറകടക്കാനും കുട്ടികള്‍ക്ക് കൂടുതല്‍ അക്കാദമികപഠനപിന്തുണ സംവിധാനങ്ങള്‍ ക്രിയാത്മകമായി ഒരുക്കാനും വേണ്ടതായ വ്യത്യസ്ത ഇടപെടലുകളും നടത്തിവരുന്നു. ആയതിനായി ആവശ്യമായ ദത്തശേഖരണങ്ങള്‍ ഈ മാസം അവസാനത്തോട് കൂടി സമര്‍പ്പിക്കാന്‍ സ്‌കൂളുകള്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങളും വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും കോവിഡിന്റെ തുടക്കത്തില്‍ കരുതല്‍ നടപടികളുടെ ഭാഗമായി സ്വമേധയാ വ്യത്യസ്തങ്ങളായ തനത് പരിപാടികള്‍ മാനന്തവാടി ബി.ആര്‍.സി ഏറ്റെടുത്തിരുന്നു.
ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി മാസ്‌ക്കുകള്‍ തയ്ച്ച് നല്കല്‍, വീട്ടിലിരുന്ന് കലാസാഹിത്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനായി 'വീടാകാശം', 'കൈത്താങ്ങ്'
എന്നിവ നടപ്പിലാക്കി
സുഗ്രശിക്ഷാകേരളയുടെ നേതൃത്വത്തിൽ
ഭിന്നശേഷി കുട്ടികള്‍ക്കായി
 'വൈറ്റ് ബോർഡ്' , വ്യത്യസ്ത മേഖലകളിലെ ഭിന്നശേഷികുട്ടികളുടെ വേദിയായി 'ജാലകങ്ങള്‍ക്കപ്പുറം',
ഗോത്രവിഭാഗം കുട്ടികള്‍ക്ക് കൂടുതല്‍ ഇടപെടല്‍ സാധ്യത ഉറപ്പുവരുത്താന്‍ 'ഊരുത്സവം', 'നാട്ടരങ്ങ്', 'മഴവിൽപ്പൂവ്' പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങളില്‍ 'പ്രതിഭോത്സവം' എന്നിങ്ങനെയും കിടപ്പുരോഗികളായ ഭിന്നശേഷി കുട്ടികള്‍ക്ക് വീടുകളില്‍ എത്തി നല്‍കിയ വിദ്യാഭ്യാസപിന്തുണകള്‍, 
പഠനോപകരഞങ്ങൾ
സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പുകള്‍ കാഴ്ച, കേള്‍വി, ഓര്‍ത്തോ, തെറാപ്പി ഉപകരണ വിതരണവും കാര്യക്ഷമതാ പരിശോധനയും ഉള്‍പ്പെടെ  നടത്തുകയുണ്ടായി. ഓണ്‍ലൈനിലൂടെ വീഡിയോ ഓഡിയോ തെറാപ്പി സൗകര്യങ്ങള്‍ റെമഡിയല്‍ ടീച്ചിങ്ങ് എന്നിവയും ബി.ആര്‍.സി യുടെ കീഴിലുള്ള ഓട്ടിസം സെന്ററും മെഡിക്കല്‍ ടീച്ചിംഗും കേന്ദ്രീകരിച്ച് ഓണ്‍ലൈനില്‍ അടക്കം സാമീപ്യത്തിന്റെ ഭാഗമായി നല്കി വരുന്നു.
ഗോത്ര വിഭാഗകുട്ടികൾക്ക് കൂടുതൽ
അക്കാദമിക_ആരോഗ്യ പിന്തുണ ഉറപ്പുവരുത്താൻ പ്രധാനപ്പെട്ട നാല്   ഊരുവിദ്യാകേന്ദ്രങ്ങളും
(OVK) വിദഗ്ദ പരിശീലനം ഉറപ്പു വരുത്താൻ പഞ്ചായത്തിൽ ഒന്ന് വീതം എന്ന നിലയിൽ ഏഴ് ലോക്കൽ റിസോഴ്സ് കേന്ദ്രങ്ങളും (LRC) താലൂക്കിലൊട്ടാകെ
അക്കാദമിക-സർഗ്ഗ പരിപോഷണ പരിപാടികൾ ആസൂത്രണം ചെയ്യാനായി പതിനേഴ് സ്പഷൽ പരിശീന കേന്ദ്രങ്ങളും 
പ്രത്യേകം വളണ്ടിയർമാരെ ഉൾപ്പെടുത്തി
സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട മാതൃകാപരമായ രീതിയിൽ ബി.ആർ.സി കോർഡിനേറ്റ് ചെയ്യുന്നുണ്ട്.
ലഘുഭക്ഷണവും വസ്ത്രവും പഠനോപകരണങ്ങളും ആരോഗ്യ ശുചിത്വ സിമാഗ്രഹികളും നൽകിത്തുടങ്ങിയിട്ടുണ്ട്.
പ്രൈമറി കുട്ടികൾക്ക് വീടുകളിൽ ഒരുക്കാനുള്ള
ഗണിത,ശാസ്ത്ര, സാമൂഹ്യപാഠ പ്രവർത്തന സഹായകരമായ ലാബ്@ഹോം പദ്ധതികളും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായുള്ള പരിശീലനങ്ങളും 
സ്ക്കൂളുകൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. അതോടൊപ്പം സ്ക്കൂൾ മെയിൻ്റനൻസ് ഗ്രാൻറുകൾ, സിവിൽവർക്കുകൾ, ലൈബ്രറി,
ടിങ്കറിങ്ങ് ലാബ്,ശാസ്ത്രപാർക്ക്
CWSN കുട്ടികൾക്കുള്ള പ്രത്യേക വെർച്ച്വൽ ക്ലാസ്സ്മുറിയായ 'സ്പെയ്സ്'
(SPACE) എക്കോക്ലബ്ബുകൾ, ഭൗമം,
പ്രിപ്രൈമറി ശാക്തീകരണങ്ങൾ,
ശുചിത്വ ഉപകരണങ്ങൾ എന്നിവയൊരുക്കുന്നതിനുള്ള സമഗ്രശിക്ഷയുടെ പൊതുഫണ്ടുകളും
വിദ്യാലയങ്ങൾക്ക് നൽകി 
പ്രയോഗവത്ക്കരിക്കുകയാണ്.
 'അറിവ്, അരികെ, ആരോഗ്യം, ആനന്ദം' എന്ന മുദ്രാവാക്യത്തോടെ മാനന്തവാടി ബി.ആര്‍.സി ഈ വര്‍ഷാദ്യത്തില്‍ തുടക്കം കുറിച്ച 'സാമീപ്യം' കുട്ടികളെ വിളിക്കല്‍ സംസ്ഥാനമൊട്ടാകെ ഏറ്റെടുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടുണ്ട് എന്നതും പ്രശംസനീയമാണ്. അതോടൊപ്പം തന്നെ നിലവിലെ എം.എല്‍.എ ഒ.ആര്‍ കേളുവിന്റെ നേതൃത്വത്തില്‍ 'ഫസ്റ്റ് ബെല്‍' ഓണ്‍ലൈന്‍ വിദ്യാഭ്യാസതുടര്‍ച്ചയായ 'ഹലോ സ്‌കൂള്‍' രണ്ടാംഘട്ട പദ്ധതികള്‍ നിയോജകമണ്ഡലത്തില്‍ ക്രിയാത്മകമായി നടപ്പില്‍ വരുത്താനുള്ള പഞ്ചായത്ത്  മുനിസിപ്പല്‍ വിദ്യാഭ്യാസ ജനകീയ സമിതികള്‍ പ്രത്യേകം വിളിച്ചുചേര്‍ക്കാനിരിക്കുകയാണ് സമഗ്രശിക്ഷാവയനാടിന്റെ കീഴിലുള്ള മാനന്തവാടി ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *