ജീവിതശൈലി രോഗങ്ങളുള്ളവരുടെ പട്ടിക തയാറാക്കി പ്രതിരോധ കുത്തിവെപ്പിന് മുൻഗണന നൽകും


Ad
ജീവിതശൈലി രോഗങ്ങളുള്ളവരുടെ പട്ടിക തയാറാക്കി പ്രതിരോധ കുത്തിവെപ്പിന് മുൻഗണന നൽകും

മാനന്തവാടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനായി എടവക
പഞ്ചായത്തിൽ 'കരുതലായ് എടവക' എന്ന പേരിൽ ആരോഗ്യ പരിരക്ഷാ സർവേ നടത്തും.
പഞ്ചായത്തിലെ ഓരോ വീടുകളും കയറി ഓരോ കുടുംബവും സമ്പർക്കപ്പട്ടികയിൽ
ഉൾപ്പെട്ടിട്ടുണ്ടോ, വീടിന് പുറത്തു പോകുന്നവരാണോ, വീട്ടിൽ ആർക്കെങ്കിലും
നിലവിൽ രോഗം ബാധിച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക.
കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും നിലവിൽ രോഗമുണ്ടെങ്കിൽ ആ കുടുംബത്തെ റിസ്ക് കൂടിയ റെഡ് കാറ്റഗറിയിൽ ഉൾപ്പെടുത്തും. രോഗിയുമായി
സമ്പർക്കത്തിലായവരെയും ഇതേ വിഭാഗത്തിൽ ഉൾപ്പെടുത്തും. പതിവായി വീടിന്
പുറത്തു പോയി വരുന്നവരുണ്ടെങ്കിൽ അവരെ ബ്രൗൺ കാറ്റഗറിയിൽ ഉൾപ്പെടുത്തും. രോഗസാധ്യതാ പട്ടികയിൽ ഉൾപ്പെടാത്തവരെ ഗ്രീൻ കാറ്റഗറിയിൽ ഉൾപ്പെടുത്തും. പട്ടിക പ്രകാരം കുടുംബങ്ങളെ പഞ്ചായത്ത് തല റാപ്പിഡ് റെസ്പോൺസ് ടീം
നിരീക്ഷിക്കുകയും ചെയ്യും. പരീക്ഷാണ അടിസ്ഥാനത്തിൽ കല്ലോടി വാർഡിൽ സർവേ
പൂർത്തിയാക്കി. മറ്റു വാർഡുകളിൽ ഇന്നും നാളെയുമായി സർവേ നടത്തും. ആർആർടി അംഗങ്ങൾ, കോവിഡ് ചുമതലയുള്ള ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ
നേതൃത്വത്തിൽ വാർഡുകളെ ക്ലസ്റ്ററുകളായി വിഭജിച്ച് ഗൂഗിൾ ഷീറ്റ്ഉപയോഗിച്ചാണ് സർവേ നടത്തുന്നത്. ആരോഗ്യപരിരക്ഷാ സർവേയിലൂടെ ശേഖരിക്കുന്ന
വിവരങ്ങൾ കോവിഡ് പ്രതിരോധ കുത്തിവെപ്പിനും സഹായമാവും. മുൻഗണനാ അടിസ്ഥാനത്തിൽ ആർക്കൊക്കെ വാക്സിൻ ആദ്യം നൽകണമെന്ന് കണ്ടെത്താനും
സർവേയിലൂടെ സാധിക്കും. ഇതിനായി ജീവിതശൈലി രോഗങ്ങളുള്ളവരെ കുറിച്ചുള്ള
വിവരങ്ങളും സർവേയിൽ ശേഖരിക്കുന്നുണ്ട്. ഇതുപ്രകാരം ആദ്യം കുത്തിവെപ്പ്
നടത്തേണ്ടവരെ കണ്ടെത്തി അവർക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുത്തിവെപ്പ് ഉറപ്പാക്കും. പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപിന്റെ
അധ്യക്ഷതയിൽ ഓൺലൈനായി നടത്തിയ പഞ്ചായത്ത് ആർആർടി യോഗമാണ് പദ്ധതിക്ക് രൂപം നൽകിയത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *