April 26, 2024

മാനന്തവാടിയിൽ സമൂഹ അടുക്കള സജീവമാകുന്നു

0
Img 20210525 Wa0006.jpg
മാനന്തവാടിയിൽ സമൂഹ അടുക്കള സജീവമാകുന്നു

മാനന്തവാടി : നഗരസഭയുടെ നേതൃത്വത്തിൽ ജിയുപി സ്കൂളിൽ പ്രവർത്തിക്കുന്ന
സമൂഹ അടുക്കള കോവിഡ് രോഗികൾക്കും കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന്
പ്രതിസന്ധിയിലായവർക്കും ആശ്വാസമാകുന്നു. കുടുംബശ്രീ പ്രവ്ർത്തകരും വിവിധ
സംഘടനകളും സമൂഹ അടുക്കളയുമായി സഹകരിക്കുന്നുണ്ട്. ജനകീയ
പങ്കാളിത്തത്തോടെയാണ് നഗരസഭ നടത്തുന്ന സമൂഹ അടുക്കളയുടെ പ്രവർത്തനം
നടക്കുന്നത്.
 തെരുവോരങ്ങളിൽ കഴിയുന്നവർ, മെഡിക്കൽ കോളജിലെ രോഗികൾ, സഹായികൾ, വി :വിധ
ഡിസിസികളിലെ രോഗികൾ, മറ്റ് ആവശ്യക്കാർ തുടങ്ങിയവർക്കാണ് സൗജന്യ ഭക്ഷണ വിതരണം നടത്തുന്നത്.
  സ്പന്ദനം മാനന്തവാടിയുടെ ആഭിമുഖ്യത്തിൽ ശേഖരിച്ച പലവ്യഞ്ജനങ്ങളും,
പച്ചക്കറികളും നഗരസഭ അധ്യക്ഷ സി.കെ. രത്നവല്ലി, ഉപാധ്യക്ഷൻ പി.വി.എസ്.
മുസ എന്നിവർ ഏറ്റുവാങ്ങി. സ്പന്ദനം ഭാരവാഹികളായ ഡോ. എ. ഗോകുൽ ദേവ്, ബാബു
ഫിലിപ്പ്, കെ.എം. ഷിനോജ്, കെ.ജി. സുനിൽ, വി.പി. ഷാജു, ഷക്കീർ അലി എന്നിവർ
നേതൃത്വം നൽകി. വിവിധ വാർഡുതല ആർആർടികളിലേക്ക് പൾസ് ഓക്സിമീറ്ററുകളും
സ്പന്ദനം വിതരണം ചെയ്തു.
   പഴശ്ശി ഗ്രന്ഥാലയം അക്ഷര സേനയുടെ നേതൃത്വത്തിൽ സമാഹരിച്ച ഭക്ഷ്യവസ്തുക്കൾ
ഗ്രന്ഥാലയം പ്രസിഡന്റ് കെ. ഷബിത നഗരസഭ അധ്യക്ഷ സി.കെ രത്നവല്ലിക്ക്
കൈമാറി. ഉപാധ്യക്ഷൻ പി.വി.എസ് മൂസ, കൗൺസിലർമാരായ വി.യു. ജോയി, പി.വി.ജോർജ്, താലൂക്ക് ലൈബ്രറി കൗൺസിൽ അക്ഷരസേന കോ– ഓർഡിനേറ്റർ ഷാജൻ ജോസ്, ഹുസൈൻ കുഴിനിലം എന്നിവർ പ്രസംഗിച്ചു പഴശ്ശി ഗ്രന്ഥാലയം അക്ഷര സേന കൺവീനർ വി.കെ.പ്രസാദ്, എ. അയ്യൂബ്, സെക്രട്ടറി ഇ.വി. അരുൺ, അശ്വിൻ കൃഷ്ണൻ, എം.സി.
ജിതിൻ എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *