April 24, 2024

ചെറുകിട ഫൂട്ട്‌വെയര്‍ വ്യാപാര മേഖലയില്‍ ആശ്വാസ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുകളയച്ചു

0
Img 20210525 Wa0025.jpg
ചെറുകിട ഫൂട്ട്‌വെയര്‍ വ്യാപാര മേഖലയില്‍ ആശ്വാസ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുകളയച്ചു

കൽപ്പറ്റ: ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ കടകള്‍ പൂര്‍ണ്ണമായും അടക്കപ്പെട്ട സാഹചര്യത്തില്‍ പ്രതിസന്ധിയിലായ ചെറുകിട ഫൂട്ട്‌വെയര്‍ വ്യാപാര മേഖലയില്‍ ആശ്വാസ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേരള റിട്ടെയില്‍ ഫൂട്ട്‌വെയര്‍ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള മുഖ്യമന്ത്രിക്ക് സങ്കട ഹര്‍ജി എന്ന പേരില്‍ കത്തുകളയച്ചു. കല്‍പ്പറ്റ നിയോജകമണ്ഡലം തലത്തില്‍ നടത്തിയ കത്തയക്കല്‍ കാമ്പയിന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി കല്ലടാസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ് ഷമീം പാറക്കണ്ടി, ജനറല്‍ സെക്രട്ടറി ഷബീര്‍ ജാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. കൊവിഡ് മാനദണ്ഡത്തിൽ മാറ്റങ്ങൾ വരുത്തി നിത്യോപയോഗ സാധനങ്ങള്‍ക്കൊപ്പം ഫുട്‌വെയർ സ്ഥാപനം തുറക്കാൻ അനുവദിക്കുക, കേരള ബാങ്ക് മുഖേന ചെറിയ പലിശയിൽ പരസ്പര ജാമ്യത്തിൽ ഒരു ലക്ഷം മുതൽ പത്ത് ലക്ഷം വായ്പ അനുവദിക്കുക, ലോക്ക് ഡൗൺ സമയത്തെ ബാങ്ക് പലിശകൾ ഒഴിവാക്കുക, ലോക്ക് ഡൗൺ സമയത്തെ കെട്ടിട വാടക ഒഴിവാക്കാൻ ഉടമകളോട് സര്‍ക്കാര്‍ നിർദ്ദേശം വെക്കുക, സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി വ്യാപാരികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെ ആര്‍ എഫ് എ കത്തുകള്‍ അയച്ചത്. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news