ജനകീയ അടുക്കള ആരംഭിച്ചു


Ad
ജനകീയ അടുക്കള ആരംഭിച്ചു

എടവക ഗ്രാമ പഞ്ചായത്ത് പ്രവാസി കൂട്ടായ്മയായ കോവിഡ് 19 ഹെൽപ് ലൈൻ ടീമുമായി ചേർന്ന് വിവിധ ഏജൻസികളുടെ സഹകരണത്തോടെ ജനകീയ അടുക്കള ആരംഭിക്കുന്നു. പഞ്ചായത്ത് എൽ.പി സ്കൂൾ , ചേമ്പിലോട് കേന്ദ്രീകരിച്ചായിരിക്കും ജനകീയ അടുക്കള സജ്ജമാക്കുന്നത്.
കോവിഡ് മഹാമാരിയിൽ കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങൾക്കും കോവിഡ് മുന്നണി പ്രവർത്തകർക്കും അഗതികളായവർക്കും വേണ്ടി ഭക്ഷണം തയ്യാറാക്കി സന്നദ്ധ സേവകർ വഴി വിതരണം ചെയ്യും. ജനകീയ അടുക്കളയുടെ പ്രവർത്തനം ബുധനാഴ്ച ആരംഭിച്ചു.
ഇതിനു പുറമെ കോവിഡ് രോഗികൾക്കാവശ്യമായ മരുന്ന് വിതരണം, വാഹന സൗകര്യo ഒരുക്കൽ, കാലവർഷവുമായി ബന്ധപ്പെട്ട ദുരന്ത നിവാരണ പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള സന്നദ്ധ സേവനവും ലഭ്യമാക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ, ഹെൽപ് ലൈൻ ടീം ഭാരവാഹി ഫാസൽ ഷാഫി ഫഹദ് എന്നിവർ വ്യക്തമാക്കി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *