April 26, 2024

സംയുക്ത ട്രേഡ് യൂണിയൻ ദേശീയ കരിദിനം ആചരിച്ചു

0
Img 20210527 Wa0006.jpg
സംയുക്ത ട്രേഡ് യൂണിയൻ ദേശീയ കരിദിനം ആചരിച്ചു

കൽപ്പറ്റ: മോദി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ കർഷക നശീകരണ നിലപാടുകൾക്കെതിരെ ദേശീയ കർഷക സമിതി നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ദേശവ്യാപകമായി നടത്തുന്ന ഐക്യദാർഢ്യ പ്രതിഷേധ പരിപാടി കൽപ്പറ്റയിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ടും സംയുക്ത ട്രേഡ് യൂണിയൻ ജില്ല ചെയർമാനുമായ പി പി ആലി ഉദ്ഘാടനം ചെയ്തു. കാർഷികമേഖലയെ കോർപറേറ്റുകൾക്ക് അടിയറ വെക്കുന്ന 3 കാർഷിക നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സംയുക്ത കർഷക സമിതി ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രക്ഷോഭത്തിന് ആറുമാസം തികയുന്ന മെയ് 26ന് സമരസമിതി നടത്തുന്ന കരി ദിനാചരണത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കൊണ്ടാണ് സംയുക്ത ട്രേഡ് യൂണിയൻ ദേശവ്യാപകമായി ഐക്യദാർഢ്യ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികളിൽ സി ജയപ്രസാദ്, ഉമ്മർ കുണ്ടാട്ടിൽ, ടി എ റെജി, പി എൻ ശിവൻ സി എ ഗോപി, കെ കെ രാജേന്ദ്രൻ,എസ് മണി,ജിനി തോമസ്, ആയിഷ പള്ളിയാൽ, അസീസ് മാടാല , ബാബു പിണ്ടിപുഴ, നിസാം പനമരം, സണ്ണി തോമസ്, വാസു അമ്മാനി, സാലി റാട്ടകൊല്ലി, മനോജ് ഉതുപ്പാൻ, മാത്യു പോൾ റെജി പുൽപ്പള്ളി തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *